SignIn
Kerala Kaumudi Online
Saturday, 27 April 2024 10.43 AM IST

സെക്രട്ടേറിയറ്റ് അസി.റാങ്ക് ലിസ്റ്റ്: നിയമനം കുറവ്

psc

□പുതിയ റാങ്ക് ലിസ്റ്റ് വൈകും

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് / പി.എസ്.സി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചപ്പോൾ, നടത്തിയ നിയമനം മുൻ ലിസ്റ്റിനേക്കാൾ കുറവ്. ഈ മാസം 8 ന്

അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്നും 494 നിയമങ്ങളാണ് നടത്തിയത്. മുൻ ലിസ്റ്റിൽ നിന്നും 614 പേർക്ക് നിയമനം ലഭിച്ചപ്പോഴാണിത്..
ആകെ 1608 പേരാണ് റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ നിയമന ശുപാർശ നടന്ന ലിസ്റ്റായി ഇത് മാറുകയാണ്. മുൻകാലങ്ങളിൽ ആയിരത്തോളം പേർക്ക് നിയമനം നൽകുമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു തവണയായി ഈ സ്ഥിതിക്ക് മാറ്റമുണ്ടായി. സെക്രട്ടേറിയറ്റിൽ അടുത്തിടെ തസ്തികകൾ വെട്ടികുറച്ചതും പല ഡിപ്പാർട്ടുമെന്റുകളും യോജിപ്പിച്ചതുമെല്ലാം നിയമനം കുറയുന്നതിന് കാരണമായിട്ടുണ്ടെന്നാണ് പരാതി. 2019 ഏപ്രിൽ 9 നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്.
പുതിയ വിജ്ഞാപനം വിളിച്ചപ്പോൾ മുൻതവണത്തേക്കാൾ 1.78 ലക്ഷം അപേക്ഷകരുടെ കുറവുണ്ടായി. ഇപ്പോൾ 5.11 ലക്ഷം അപേക്ഷകരാണുള്ളത്. ഇതിന്റെ ആദ്യഘട്ട പരീക്ഷ നടന്നെങ്കിലും ഇതുവരെ വിജയിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുമില്ല. പുതിയ ലിസ്റ്റ്

ഇനി മാസങ്ങൾ വൈകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.