തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ തസ്തികയിലെ റാങ്ക് ലിസ്റ്റുകൾ ഇന്ന് പി.എസ്.സി പ്രസിദ്ധീകരിക്കും. 14 ജില്ലകളിലുമായി ആകെ 11,571 പേർ റാങ്ക് ലിസ്റ്റുകളിലുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് നിയമന ശുപാർശ നടത്തും.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 തസ്തികയിലേക്ക് ജൂൺ 4 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിൽ സെന്റർ നമ്പർ 1006, കമലേശ്വരം ഗവ. എച്ച്.എസ്.എസ് (സെന്റർ 2) കേന്ദ്രത്തിൽ ഹാജരാകേണ്ട രജിസ്റ്റർ നമ്പർ 101111 മുതൽ 101310 വരെയുള്ളവർ മണക്കാട് ഗവ. വൊക്കേഷണൽ ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസിൽ (സെന്റർ 3) പരീക്ഷ എഴുതണം.
അഭിമുഖം
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) തസ്തികയിലേക്കുള്ള മൂന്നാംഘട്ട അഭിമുഖം പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിൽ 3 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12നും നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (തമിഴ്) ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - ഒന്നാം എൻ.സി.എ. പട്ടികജാതി ഹൈസ്കൂൾ ടീച്ചർ (അറബിക്) - രണ്ടാം എൻ.സി.എ.- എൽ.സി./എ.ഐ (426/2021) തസ്തികകളിലേക്ക് 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ.
പത്താം തലംപരീക്ഷ 11 ന്
പത്താംതലം വരെ യോഗ്യത ആവശ്യമുള്ള തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ മൂന്നാംഘട്ട ഒ.എം.ആർ. പരീക്ഷ 11 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.15 വരെ നടത്തും.
ക്രിമിനൽ ജുഡിഷ്യൽ ടെസ്റ്റ്
കേരള ക്രിമിനൽ ജുഡിഷ്യൽ ടെസ്റ്റ് (സ്പെഷ്യൽ ടെസ്റ്റ് മേയ് -2022) ന്റെ വിജ്ഞാപനം അസാധാരണ ഗസറ്റിൽ പുറപ്പെടുവിച്ചു. അവസാനതീയതി ജൂൺ 29 രാത്രി 12 വരെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |