തിരുവനന്തപുരം: ഒരു വർഷം കഴിഞ്ഞിട്ടും, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് 2021 ജൂലായ് 7ന് പി.എസ്.സി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ പരീക്ഷയുടെ മൂല്യനിർണയം പോലും തുടങ്ങാത്തതിൽ ഉദ്യോഗാർത്ഥികൾക്ക് ആശങ്ക.
എന്നാൽ ജൂലായ് 27 നു നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയാക്കി ഷോർട്ട്ലിസ്റ്റും പ്രസിദ്ധീകരിച്ച് തുടർനടപടികൾ പുരോഗമിക്കുകയാണ്. അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും കാത്തിരിക്കുന്നത് നിരവധി ഉദ്യോഗാർത്ഥികളാണ്. എന്തുകൊണ്ടാണ് മൂല്യനിർണ്ണയം തുടങ്ങാൻ താമസിക്കുന്നതെന്ന ചോദ്യത്തിന് അധികാരികൾക്ക് വ്യക്തമായ മറുപടിയുമില്ല.
വിവിധ കോളേജുകളിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. പുതിയൊരു അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ ഈ തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ മൂല്യനിർണ്ണയം പോലും തുടങ്ങിയിട്ടില്ലെന്ന പി.എസ്.സി അധികൃതരുടെ വിവരാവകാശ മറുപടി ഉദ്യോഗാർത്ഥികളെയും വിദ്യാർത്ഥികളെയും ആശങ്കയിലാക്കുന്നതാണ്. മൂല്യനിർണ്ണയം കഴിഞ്ഞാലും ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഇന്റർവ്യൂ അടക്കമുള്ള നടപടികൾ പൂർത്തീകരിച്ച് നിയമന നടപടികളിലേക്ക് കടക്കുന്നതിന് ഇനിയും മാസങ്ങൾ നീളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |