തിരുവനന്തപുരം:തുലാവർഷക്കാറ്റിന്റെയും അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴ ലഭിക്കും.മദ്ധ്യ തെക്കൻ കേരളത്തിൽ മലയോര മേഖലകളിലാണ് കൂടുതൽ ശക്തമായ മഴ ലഭിക്കുന്നത്.ഇന്ന് പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്.കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.ഉയർന്ന തിരമാലകൾക്കുള്ള സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |