തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടർന്ന് പ്രധാന എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. ട്രെയിൻ നമ്പർ 16319/16320 തിരുവനന്തപുരം നോർത്ത് എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസിന് കായംകുളം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.
ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനിൽ നിർത്തും. രാജീവ് ചന്ദ്രശേഖർ നിവേദനം നൽകിയതിനെ തുടർന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്.
ദീർഘനാളത്തെ ആവശ്യങ്ങൾക്ക് അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി, രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിൽ വ്യക്തമാക്കി. കേരളത്തിന്റെയും കർണാടകയുടെയും തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ആഴ്ചയിൽ രണ്ടുതവണ സർവീസ് നടത്തുന്ന ജനപ്രിയ ട്രെയിനാണ് ഹംസഫർ എക്സ്‌പ്രസ്. രാജ്യറാണി എക്സ്പ്രസ് കേരളത്തിനുള്ളിൽ ദിവസേന സർവീസ് നടത്തുന്ന ട്രെയിനാണ്.
നേരത്തെ കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദിക്ക് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷ് ആണ് ഇക്കാര്യം അറിയിച്ചത്. പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് നിലവില്‍ ജനശതാബ്ദിക്ക് സ്റ്റോപ്പുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |