തിരുവനന്തപുരം: കെ.ടി.യു വി.സി നിയമനത്തിൽ കോടതി വിധി അനുസരിച്ചാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. വി.സി നിയമനത്തിന് സർക്കാർ നൽകിയ പാനലിൽ ഗവർണർ തീരുമാനമെടുക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ കഴക്കൂട്ടം ഡിഫറന്റ് ആർട്ട് സെന്ററിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഹൈക്കോടതി വിധി ഗവർണർക്ക് അറിയുന്നതാണ്. വിധി അനുസരിച്ച് സർക്കാർ കാര്യങ്ങൾ ചെയ്യുന്നു. ഗവർണറുടെ നിലപാട് എന്താണെന്ന് നോക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ബില്ലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെന്നും മുൻകൂട്ടി പ്രവചനം നടത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |