രാവിലെ തന്നെ വാവാ സുരേഷിന് ഇന്നത്തെ കോൾ എത്തി. കിണറിൽ ഒരു വലിയ പാമ്പ് കിടക്കുന്നു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ വാവാ സുരേഷ് ചുറ്റും നിരീക്ഷിച്ചു. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് നിന്ന് ഇണചേർന്നുകൊണ്ടിരുന്ന രണ്ട് അണലികളെ പിടികൂടിയിരുന്നു. അണലികളുടെ താഴ്‌വരയാണിവിടം എന്നാണ് വാവാ സുരേഷ് പറയുന്നത്.
കിണറിന് അടുത്തെത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടു. ഒരു കിടിലൻ അണലി എന്നാണ് അദ്ദേഹം പറഞ്ഞത്. നല്ല വലുപ്പമുള്ള പാമ്പാണ്. കിണറ്റിലെ വെള്ളത്തിൽ അത് അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നത് കാണാം. ഇതിന്റെ കടികിട്ടിയാൽ അപകടം ഉറപ്പാണ്. വാവാ സുരേഷ് തോട്ട ഉപയോഗിച്ച് അണലിയെ പിടികൂടി. ഇതിനിടെ അണലിയെ ഭക്ഷിക്കാനായി പാമ്പുകളുടെ വേട്ടക്കാരൻ ഉപ്പൻ അവിടെ എത്തി. കാണുക അണലിയെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |