തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സംഘടിപ്പിച്ച അറ്റ് ഹോം വിരുന്ന് സത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി, സതീശനും ചടങ്ങിൽ പങ്കെടുത്തില്ല. വിരുന്ന് സത്കാരത്തിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ഇന്ന് വൈകിട്ട് നടന്ന പരിപാടിയിൽ മന്ത്രിസഭയിൽ നിന്ന് ആരും പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെകട്ടറി പരിപാടിയിൽ പങ്കെടുത്തു,. ഡി.ജി.പിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പരിപാടിക്കെത്തിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സാധാരണ നടത്താറുള്ള വിരുന്നാണ് അറ്റ് ഹോം.
സർവകലാശാല വിഷയത്തിലടക്കം ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് ബഹിഷ്കരണം. വിഭജന ഭീതി ദിനം ആചരിക്കാനുള്ള ഗവർണറുടെ സർക്കുലറിനെതിരെയും സർക്കാർ രംഗത്തെത്തിയിരുന്നു. രാജ്ഭവനിലെ വിരുന്ന് സത്കാരത്തിന് സർക്കാർ 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |