തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് കേസിൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിട്ടില്ലെന്നും പ്രാഥമിക നിർദ്ദേശമാണ് നൽകിയതെന്നും മന്ത്രി ആർ.ബിന്ദു. വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സർക്കാരുമായി കൂടിയാലോചിച്ച് വേണമെന്നത് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന് അനുകൂലമായ പാനൽ വേണമോയെന്ന് കോടതിയാണ് തീരുമാനിക്കുക. സർക്കാർ നിലപാട് ഇന്ന് കോടതിയെ അറിയിക്കും. തങ്ങൾക്കിഷ്ടമുള്ള വിധത്തിൽ കോടതിവിധികളെ വ്യാഖ്യാനിക്കാനാണ് ഗവർണർ ശ്രമിച്ചത്. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചു മുന്നോട്ടു പോകണം എന്നാണ് കോടതി പറഞ്ഞത്. സർക്കാരാണ് ശരിയെന്നാണ് കോടതിയുടെ നിരീക്ഷണം .തുടർ ചർച്ചകൾ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |