തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരിപാത മരവിപ്പിക്കൽ റദ്ദാക്കുന്നതിന് മുന്നോടിയായി റെയിൽവേ ബോർഡ് സംഘം ഇന്ന് ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദ്ദേശപ്രകാരം ബോർഡംഗം രാജേഷ് അഗർവാളിന്റെ സംഘമാണ് എത്തുന്നത്. റവന്യു ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
2019ൽ മരവിപ്പിച്ച ശബരിപാതയുടെ തുടർനടപടികൾ ചർച്ച ചെയ്യാനാണ് സംഘം എത്തുന്നത്. പദ്ധതി മരവിപ്പിച്ചത് റദ്ദാക്കുമെന്ന് റെയിൽവേ മന്ത്രി എം.പിമാരെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഡൽഹിയിലെത്തി കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ അയയ്ക്കുന്നത്. അതേസമയം, പദ്ധതിച്ചെലവ് പങ്കിടുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |