
ബംഗളൂരു: അവധിക്കാലത്ത് നാട്ടിൽ വന്ന് ആഘോഷിക്കണം എന്നുള്ള മറുനാടുകളിലെ മലയാളികളുടെ ആഗ്രഹത്തിന് പലപ്പോഴും വാഹനക്ഷാമം തടസമാണ്. ട്രെയിനുകളിലെ ടിക്കറ്റുകൾ ഒരുമാസം മുൻപേ തീരുന്നതും ബസ് നിരക്ക് ഇരട്ടിയിലധികമാകുന്നതുമെല്ലാം സ്ഥിരം രീതിയാണ്. ഈ ക്രിസ്‌മസിന് നാട്ടിലെത്താൻ പ്രയാസപ്പെടുന്ന ബംഗളൂരു മലയാളികൾക്ക് ഇപ്പോൾ ആശ്വസിക്കാം. രണ്ട് സ്‌പെഷ്യൽ ട്രെയിനുകളാണ് റെയിൽവെ അനുവദിച്ചിരിക്കുന്നത്. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് റൂട്ടിലും ബംഗളൂരു- കൊല്ലം റൂട്ടിലുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഡിസംബർ 23ന് രാവിലെ 6.55ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ബംഗളൂരു വഴിയാണ്. ഉച്ചയ്‌ക്ക് 2.25നാണ് ബംഗളൂരു എത്തുക. രാവിലെ 10.30ന് എത്തിച്ചേരും. തിരികെ ഡിസംബർ 24ന് 12.40ന് ഹുബ്ബള്ളിയ്‌ക്ക് പുറപ്പെടും, പിറ്റേന്ന് പുലർച്ചെ 5.50ന് ബംഗളൂരുവിലെത്തും. പുതുവർഷം നാട്ടിൽ ആഘോഷിക്കേണ്ടവർക്ക് ഡിസംബർ 27ന് ഉച്ചയ്‌ക്ക് മൂന്നിന് ട്രെയിൻ പുറപ്പെടും. പിറ്റേന്ന് രാവിലെ 7.25ന് കൊല്ലത്തെത്തും. ഡിസംബർ 28 രാവിലെ 10.40ന് തിരികെ കൊല്ലത്തേക്ക് പുറപ്പെടും. പിറ്റേന്ന് രാവിലെ 10.30ന് ബംഗളൂരു എത്തും.
അതേസമയം പാലക്കാട് ഡിവിഷനിൽ ചില ട്രെയിനുകൾക്ക് ദക്ഷിണ റെയിൽവെ സമയക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 16,23,30 തീയതികളിൽ പുറപ്പെടുന്ന വിശാഖപ്പട്ടണം-കൊല്ലം സ്‌പെഷ്യൽ (-08539) പത്ത് മിനുട്ടുവൈകും. ഡിസംബർ 21,28 തീയതികളിൽ ഹുബ്ബള്ളിയിൽ നിന്ന് ഉച്ചതിരിഞ്ഞ് 3.15ന് പുറപ്പെടുന്ന 07313 ഹുബ്ബള്ളി-കൊല്ലം സ്‌പെഷ്യൽ 10 മിനുട്ട് വൈകുമെന്നും അറിയിപ്പുണ്ട്.
ഡിസംബർ 28ന് ബാരോണിയിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന 12521 ബരോണി-എറണാകുളം ജംഗ്ഷൻ വീക്കിലി എക്‌സ്‌പ്രസ് രാത്രി 10.30ന് പകരം ഒരു മണിക്കൂർ വൈകിയാകും പുറപ്പെടുക. ഡിസംബർ 30ന് പുലർച്ചെ 2.30ന് കൊല്ലത്ത് നിന്നും നരസാപ്പൂരിലേക്ക് പുറപ്പെടുന്ന കൊല്ലം-നരസാപ്പൂർ സ്‌പെഷ്യൽ 20 മിനിട്ട് വൈകും, ഡിസംബർ 21,27 തീയതികളിൽ രാവിലെ 08.40ന് പുറപ്പെടുന്ന കന്യാകുമാരി-പൂനെ എക്‌സ്‌പ്രസ് 40 മിനിട്ട് വൈകും.
2026 ജനുവരി നാലിന് രാവിലെ 6.40ന് ഗോരഖ്‌പൂരിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പോകുന്ന തിരുവനന്തപുരം നോർത്ത്-രപ്‌തിസാഗർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് 1 മണിക്കൂർ 10 മിനിട്ട് വൈകും. നാളെയും ഡിസംബർ 18നും രാത്രി 11.45ന് പുറപ്പെടുന്ന മംഗലാപുരം സെൻട്രൽ- ഡോ. എംജിആർ ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ് 40 മിനിട്ട് പുറപ്പെടാൻ വൈകും. ഡിസംബർ 16,21,23, 28 തീയതികളിൽ 10 മിനുട്ടാകും വൈകുക. ചെന്നൈയിൽ നിന്ന് തിരികെ മംഗലാപുരം സെൻട്രലിലേക്ക് പോകുന്ന 122637 എക്‌സ്‌പ്രസ് ട്രെയിൻ ഡിസംബർ 22ന് ഒരുമണിക്കൂർ 40 മിനുട്ടും 23ന് ഒരു മണിക്കൂറും വൈകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |