SignIn
Kerala Kaumudi Online
Thursday, 19 February 2026 2.12 AM IST

സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് കോളടിച്ചു; പരിഹാരമാകുന്നത് വലിയൊരു ബുദ്ധിമുട്ടിന്

Increase Font Size Decrease Font Size Print Page
train

കൊച്ചി: ദീർഘദൂര യാത്രകൾക്കായി ട്രെയിനിനെയാണ് മിക്കവരും ആശ്രയിക്കുക. അത്തരത്തിൽ ദീർഘദൂരം സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. എന്താണെന്നല്ലേ?


യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത്, ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ ബെഡ്ഷീറ്റും തലയണയും അടക്കമുള്ളവ ലഭ്യമാക്കും. 2026 ജനുവരി ഒന്നുമുതൽ ഇത് നിലവിൽ വരും. സേവനം സൗജന്യമല്ല. ഈ സൗകര്യം ഏർപ്പെടുത്തുന്ന പട്ടികയിൽ സംസ്ഥാനത്തുനിന്നുള്ള ട്രെയിനുകളും ഉൾപ്പെട്ടിട്ടുണ്ട്.

'22651/22652 ചെന്നൈ - പാലക്കാട് എക്സ്പ്രസ്, 12695/12696 ചെന്നൈ സെൻട്രൽ - തിരുവനന്തപുരം എക്സ്പ്രസ്, 22639/22640 ചെന്നൈ - ആലപ്പുഴ എക്സ്പ്രസ് എന്നിവയാണ് കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ'- ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.


ഈ പദ്ധതി പ്രകാരം, യാത്രക്കാർ 50 രൂപ നൽകിയാൽ ഒരു ബെഡ്ഷീറ്റ്, തലയിണ, തലയിണ കവർ എന്നിവ ലഭിക്കും. 30 രൂപയ്ക്ക് ഒരു തലയിണ, തലയിണ കവർ എന്നിവ ലഭിക്കും. 20 രൂപയാണ് കൊടുക്കുന്നതെങ്കിൽ ബെഡ്ഷീറ്റ് മാത്രം ലഭിക്കും. ഉപയോഗ ശേഷം തിരിച്ചുനൽകണം.

. പലരും തലയണയും ബെഡ്ഷീറ്റുമൊക്കെയായിട്ടാണ് ട്രെയിനിൽ കയറുന്നത്. മറ്റുചിലർ ബെഡ്ഷീറ്റോ തലയിണയോ ഇല്ലാതെ ബാഗുകളുടെ മുകളിലോ മറ്റോ തലവെച്ച് കിടന്നുറങ്ങുന്നു. ഇതിനെല്ലാമൊരു പരിഹാരമാണ് ഈ സേവനം. എന്നാൽ ഇത് വാങ്ങി ഉപയോഗിക്കാൻ യാത്രക്കാരിൽ സമ്മർദം ചെലുത്തില്ല.

TAGS: TRAIN, IRCTC, LATESTNEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY