തിരുവനന്തപുരം: തിരുവോണ ദിനമായ എട്ടാംതീയതി വരെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉത്രാടത്തിനും തിരുവോണത്തിനും മഴ കനക്കുമെന്നും പ്രവചനം. ഉത്രാട ദിനത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്. കന്യാകുമാരി തീരത്തിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് കാരണം.
യെല്ലോ അലർട്ട്
ഇന്ന്: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്
നാളെ: തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെ
ബുധൻ: തിരുവനന്തപുരം, കൊല്ലം ഒഴികെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |