തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സീസൺ 2ന് മുന്നോടിയായുള്ല താരലേലത്തിൽ 26.80 ലക്ഷം രൂപയെന്ന റെക്കാഡ് തുകയ്ക്ക് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ഇതോടെ സഞ്ജു കെ.സി.എല്ലിലെ ഏറ്റവും വിലയേറിയ താരമായി. 3 ലക്ഷമായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില.
ട്രിവാൻഡ്രം റോയൽസും തൃശൂർ ടൈറ്റൻസും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും അടിസ്ഥാന വിലയേക്കാൾ ഒമ്പതിരട്ടിയോളം അധികം മുടക്കി കൊച്ചി സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചു.
12.80 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയിലേഴ്‌സ് സ്വന്തമാക്കിയ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്‌ണു വിനോദ് കെ.സി.എല്ലിലെ വിലയേറിയ രണ്ടാമത്തെ താരമായി. മറുനാടൻ താരം ജലജ് സക്‌സേനയെ 12.40 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസ് സ്വന്തമാക്കി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലായിരുന്നു താരലേലം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |