ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ, സന്യസ്ഥ, ഗൃഹസ്ഥ ശിഷ്യന്മാർ, ഗുരുദേവനും ശിഷ്യന്മാരും പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളും മഠങ്ങളും, ഗുരുദേവൻ ഉപയോഗിച്ച വിവിധ ശയ്യോപകരണങ്ങൾ തുടങ്ങി ഗുരുദേവനുമായി ബന്ധപ്പെട്ട ഫോട്ടോകൾ, മഹത്തുക്കളുടെ ശിവഗിരി സന്ദർശനം, അപൂർവ്വ രേഖകൾ എന്നിവ ഉൾപ്പെടുത്തി ശിവഗിരി മഠത്തിൽ നിന്ന് സമ്പൂർണ ആൽബം പ്രസിദ്ധീകരിക്കുന്നു. ഫോട്ടോകളും രേഖകളും കൈവശമുള്ളവർ ചുവടെ വിലാസത്തിലോ ഇ മെയിലിലോ അയയ്ക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. വിലാസം: പ്രസിഡന്റ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ശിവഗിരിമഠം വർക്കല 695141. email: sivagirialbum@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |