ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ശിവഗിരി മഠത്തിൽ വിപുലമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി. ശിവഗിരിയിൽ ചേർന്ന യോഗത്തിൽ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ദേശികാനന്ദ യതി എന്നിവർ സംസാരിച്ചു.ചതയ ദിന ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ പരിപാടികൾ വിശദീകരിച്ചു.
ശിവഗിരി മഠം സ്ഥാപനങ്ങളും പൊതുസമൂഹവും മറ്റ് പ്രസ്ഥാനങ്ങളും ഫ്ളോട്ടുകൾ അവതരിപ്പിച്ച് സഹകരിക്കണമെന്ന് സംഘടനകളോടും സ്ഥാപനങ്ങളോടും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |