തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് 12 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ നൽകി. ഹോപ്കിൻസ് ടെലിസ്‌കോപ്പുകൾ, സിസ്റ്റോസ്‌കോപ്പുകൾ എന്നിവയാണ് നൽകിയത്. യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് നടപടിയെന്ന് യു.എസ്.ടി അധികൃതർ അറിയിച്ചു.
യു.എസ്.ടിയിലെ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയായ സുനിൽ ബാലകൃഷ്ണൻ, വർക്ക് പ്ളേസ് മാനേജ്മെന്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ, ജയശ്രീ, സി.എസ്.ആർ ലീഡ് വിനീത് മോഹനൻ, കേരള പി.ആർ ആൻഡ് മാർക്കറ്റിംഗിൽ നിന്ന് റോഷ്നി ദാസ്.കെ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, സൂപ്രണ്ട് ഡോ. സുനിൽ കുമാർ.ബി.എസ്, ഡോ. ഹാരിസ് ചിറക്കൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |