എടക്കര: മതത്തിന്റെ പേരുപറഞ്ഞ് അധികാരക്കസേരകളിൽ കയറിയിരിക്കുന്നവർ തങ്ങളെ മതേതരത്വം പഠിപ്പിക്കാൻ വരേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസ്താവിച്ചു. എസ്.എൻ.ഡി.പി.യോഗം നിലമ്പൂർ യൂണിയൻ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര മുഖംമൂടിയണിഞ്ഞ വർഗീയവാദികളെ തുറന്നുകാട്ടിയതിനാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചിലർ വെല്ലുവിളികളുമായി രംഗത്തുവരുന്നത്. കേരളത്തിലെ പിന്നാക്ക, പട്ടികവിഭാഗങ്ങൾ നേരിടുന്ന വിവേചനവും മാറ്റിനിറുത്തലുകളും നെഞ്ചുറപ്പോടെ വിളിച്ചുപറയാൻ വെള്ളാപ്പള്ളി നടേശൻ മാത്രമേയുള്ളൂ. അദ്ദേഹത്തെ നിശബ്ദനാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഈ ഭീഷണികൾ.അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണി ഉയർത്താൻ ഇക്കൂട്ടർ മടിക്കില്ലെന്നും തുഷാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |