
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ (332), ഡിസംബർ 2025 (റഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2019 അഡ്മിഷൻ) കൊട്ടിയം ഡോൺ ബോസ്കോ കോളേജ് പരീക്ഷാകേന്ദ്രം ആയി 10, 11, 12, 13 തീയതികളിൽ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 16, 17, 18, 19 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
പരീക്ഷാരജിസ്ട്രേഷൻ
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎ, ബി.എസ്.സി, ബികോം (റഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021, 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 , 2020 അഡ്മിഷൻ), ഏപ്രിൽ 2026 പരീക്ഷകളുടെ രജിസ്ട്രേഷൻ 9 മുതൽ.
പരീക്ഷാഫീസ്
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ,ബി.എസ്സി,ബി.കോം,ബി.ബി.എ,ബിസിഎ,ബി.പി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യൂ, ബിവോക് എന്നീ സി.ബി.സി.എസ്.എസ് (സി.ആർ.) (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ), പരീക്ഷകൾക്ക് പിഴകൂടാതെ 16 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബികോം (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ), പ്രാക്ടിക്കൽ ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി സർവ്വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചു
ഫെബ്രുവരി 16 മുതൽ ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം സിബിസിഎസ്എസ് ( 2012 അഡ്മിഷൻ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ് / 2013 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്)പ്രൈവറ്റ് രജിസ്ട്രേഷൻ ഏപ്രിൽ 2025 പരീക്ഷക്ക് കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട് . വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രമായി അനുവദിച്ച കോളേജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷക്ക് ഹാജരാകണം.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്സിജിയോളജി (2025 അഡ്മിഷൻ റെഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ് / 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് / 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ) ഡിസംബർ 2025 ന്റെ പ്രാക്ടിക്കൽ ഫെബ്രുവരി 17 ന് നടക്കും.
തീയതി നീട്ടി
സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ നടത്തുന്ന ഓൺലൈൻ ബി.കോം അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ കോഴ്സിലേക്ക് 21 വരെ അപേക്ഷിക്കാം. ബി.കോം വിജയകരമായി പൂർത്തിയാക്കിയിരിക്കണം. കോഴ്സ് ഫീസ് 6000 രൂപ. അപേക്ഷ ഫീസ് 1000 രൂപ. പ്രായപരിധി ഇല്ല.
അപേക്ഷ ക്ഷണിച്ചു
സർവകലാശാലയുടെ കീഴിൽ 2025-2026 അക്കാഡമിക് വർഷം മുതൽ മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്പെഷ്യൽ എഡ്യൂക്കേഷനിൽ ആരംഭിക്കുന്ന എം.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സീറ്റുകളുടെ എണ്ണം 10. 16വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |