
ഒന്നും രണ്ടും മൂന്നും വർഷ ബി.എ/ ബി.എ അഫ്സൽ - ഉൽ ഉലാമ/ ബി.കോം/ ബി.കോം- അഡിഷണൽ ഇലക്ടീവ് (ആന്വൽ സ്കീം - പ്രൈവറ്റ് സ്റ്റഡി) റഗുലർ & സപ്ലിമെന്ററി പാർട്ട് മൂന്ന് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി , ബി.എസ്സി ബയോകെമിസ്ട്രി ഇൻഡസ്ട്രിയൽ മൈക്രോബയോളജി ആൻഡ് ബി.എസ്സി ബയോടെക്നോളജി (മൾട്ടിമേജർ), ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് , ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് , ബി.വോക് ഫുഡ് പ്രോസസ്സിംഗ്ആൻഡ് മാനേജ്മെന്റ് ബി.വോക് ഫുഡ് പ്രോസസ്സിംഗ്, ബി.വോക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സംസ്കൃത സർവ്വകലാശാലയിൽ മോഹിനിയാട്ടം / ഭരതനാട്യം എം. എ
സംസ്കൃത സർവ്വകലാശാലയിൽ എം. എ (ഡാൻസ് – മോഹിനിയാട്ടം / ഭരതനാട്യം) പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 16
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ എം. എ (ഡാൻസ് – മോഹിനിയാട്ടം), എം. എ (ഡാൻസ് – ഭരതനാട്യം) പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ ദൈർഘ്യം രണ്ട് വർഷമാണ്.
ഏപ്രിൽ 16ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 04842699731.
പ്രവേശനം എങ്ങനെ?
പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബിരുദം (10+ 2+ 3 പാറ്റേൺ) നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്ക് കുറഞ്ഞത് 40% മാർക്ക് (എസ്. സി./എസ്. ടി., ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 35% മാർക്ക്) നേടുന്നവർ പ്രവേശനത്തിന് യോഗ്യരാകും. ബി. എ പ്രോഗ്രാമിന്റെ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2026 ഏപ്രിൽ / മേയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 31.08.2026ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |