
മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി സ്പെഷ്യൽ പരീക്ഷയുടെ (ഡിസംബർ 2025) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിസംബർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രീവിയസ് ഫൈനൽ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ (വിദൂരവിദ്യാഭ്യാസം2006 സ്കീം, പ്രൈവറ്റ് രജിസ്ട്രേഷൻ 2006 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്ന്, നാല് സെമസ്റ്റർ എം.എ ഇംഗ്ലീഷ് (വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എസ്.സി കെമിസ്ട്രി (പ്രീവിയസ് & ഫൈനൽ) മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തിയ മൂന്നും നാലും സെമസ്റ്റർ എം. എസ്. സി കമ്പ്യൂട്ടർ സയൻസ് ഒക്ടോബർ- 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിസംബർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എൻട്രൻസ് പരീക്ഷയ്ക്ക് പ്രാക്ടീസ് ടെസ്റ്റ് സൗകര്യം
തിരുവനന്തപുരം: 17മുതൽ 22വരെ നടത്തുന്ന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്കുള്ള പ്രാക്ടീസ് ടെസ്റ്റിന് www.cee.kerala.gov.inൽ സൗകര്യമൊരുക്കി എൻട്രൻസ് കമ്മിഷണർ. വെബ്സൈറ്റിലെ 'KEAM 2026 Candidate Portal' വഴി ആപ്ലിക്കേഷൻ നമ്പരും പാസ്വേഡും നൽകി ലോഗിൻ ചെയ്ത ശേഷം, മെനുവിലുള്ള 'Practice Test' ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി പരിചയപ്പെടുന്നതിനാണ് പ്രാക്ടീസ് ടെസ്റ്റ്.
നാടക പഠനത്തിൽ പി.ജി കോഴ്സ്
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പി.ജി കോഴ്സിലേക്ക് (എം.എ തിയേറ്റർ) 16വരെ അപേക്ഷിക്കാം. സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കൂത്തമ്പലത്തിലാണ് കോഴ്സ് നടത്തുന്നത്. എഴുത്തുപരീക്ഷയുടെയും അഭിരുചി / പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
ബിരുദധാരികൾക്ക് അപേക്ഷിക്കാം. മേയ് നാല് മുതൽ പ്രവേശന പരീക്ഷകൾ ആരംഭിക്കും. 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 21ന് പ്രവേശന നടപടികൾ തുടങ്ങും. ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും അസലുകളും സഹിതം അതത് വകുപ്പ് മേധാവികൾ, കോഴ്സുകൾ നടത്തപ്പെടുന്ന പ്രാദേശിക ക്യാമ്പസ് ഡയറക്ടർമാർ എന്നിവർക്ക് അഡ്മിഷൻ സമയത്ത് നൽകണം. പ്രവേശന പരീക്ഷാഫീസ് ഓൺലൈനായി അടയ്ക്കാം.
സിനിമ, സീരിയൽ, വിവിധ വാർത്താ ചാനലുകൾ, പരസ്യ ഏജൻസികൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്രാൻഡിംഗ് തുടങ്ങി നിരവധി മേഖലകളിൽ തൊഴിൽ സാദ്ധ്യതയുള്ള കോഴ്സാണിത്. വിവരങ്ങൾക്ക്- www.ssus.ac.in. ഫോൺ: 0484-2699731.
എം.ബി.എ അഭിമുഖം
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ അഭിമുഖം 16ന് രാവിലെ 10 മുതൽ കിക്മ ക്യാമ്പസിൽ നടത്തും. ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. വിവരങ്ങൾക്ക്: 9496366741/8547618290, www.kicma.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |