
മാരാരിക്കുളം ശോഭാ കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാർച്ച് 30 ന് നടത്തിയ നാലാം സെമസ്റ്റർ ബി.എഡ് ഓൺലൈൻ ഒന്നാം സെഷൻ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 2026 7ന് ചൊവ്വാഴ്ച നടത്തും. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രീവിയസ് ഇയർ മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നിയമ ബിരുദകോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് ത്രിവത്സര നിയമ വിദ്യാർത്ഥികൾക്കും (2022 അഡ്മിഷൻ) പഞ്ചവത്സര നിയമ വിദ്യാർത്ഥികൾക്കും (2020 അഡ്മിഷൻ) അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവർക്കും പരീക്ഷ വിജയിക്കാൻ സാധിക്കാത്ത ഇന്റേണൽ മാർക്ക് പത്തിൽ കുറവുള്ളവർക്കും അപേക്ഷിക്കാം.ഒരുപേപ്പറിന് 525 രൂപ നിരക്കിൽ ഒരു സെമസ്റ്ററിന് പരമാവധി 2100 രൂപ അടയ്ക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം ടി.കെ.എംകോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ ആരംഭിക്കുന്നപോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി , സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 9495157428.
ഹിന്ദി പഠന വകുപ്പിൽ പി.ജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാറ്റ്ഫിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സുകളിൽ പ്രവേശനത്തിന് 6 ന് സ്പോട്ട് അഡ്മിഷൻ നടത്തും. അസ്സൽ സർട്ടിഫിക്കറ്റുമായി രാവിലെ 10ന് കാര്യവട്ടം ക്യാമ്പസ്സിലുള്ള ഹിന്ദി പഠന വകുപ്പിൽ എത്തണം. ഫോൺ : 9446291350, 04712308649
എം.ജി സർവകലാശാല പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബി.എച്ച്.എം (2022 അഡ്മിഷൻ റഗുലർ, 2002, 2001 അഡ്മിഷനുകൾ സപ്ലിമെന്ററി) 2025ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 14 മുതൽ പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും.
പരീക്ഷാ തീയതി
മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ, എം.എസ്സി, എം.കോം ( 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2016, 2017 അഡ്മിഷനുകൾ രണ്ടാം മേഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്, 2014 അഡ്മിഷൻ അവസാന സ്പെഷ്യൽ മേഴ്സി ചാൻസ്) ഫെബ്രുവരി 2026 പരീക്ഷകൾ 20 മുതൽ നടക്കും.
ഓപ്പൺ യൂണിവേഴ്സിറ്റി ഡിപ്ലോമ
കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 'ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും' എന്ന ഒരു വർഷ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ശ്രീനാരായണഗുരുവിന്റെ ജീവിതം, സാമൂഹികവും സാസ്കാരികവും മതപരവുമായ ഇടപെടലുകൾ, ഗുരുവിന്റെ രചനകളും പ്രസംഗങ്ങളും, ശ്രീനാരായണഗുരുവിന്റെ ദർശനം എന്നിവയാണ് പ്രധാന പഠനമേഖലകൾ.
6 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. 25ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. stp.sgou.ac.in പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. രണ്ട് സെമസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്ന കോഴ്സിന് ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകൾ (ഹൈബ്രിഡ് മോഡിൽ) ക്രമീകരിച്ചിട്ടുണ്ട്.
മലയാളം ബോധനമാദ്ധ്യമമായുള്ള പാഠ്യപദ്ധതിയിൽ ആകെ 24 ക്രെഡിറ്റുകളാണുള്ളത്.
മുപ്പത് ശതമാനം ഇന്റേണൽ മാർക്കും എഴുപത് ശതമാനം സെമസ്റ്റർ പരീക്ഷാ മാർക്കും അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം. അപേക്ഷാ സമയത്ത് 250 രൂപ രജിസ്ട്രേഷൻ ഫീസായി ഒടുക്കണം. സെമസ്റ്റർ ഫീസ്, പരീക്ഷാ ഫീസ്, സിലബസ് എന്നിവയ്ക്കായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷാ വേളയിൽ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. മേയ് 10ന് ക്ലാസുകൾ ആരംഭിക്കും. പ്രവേശന സംബന്ധമായ വിവരങ്ങൾക്ക് 9188909901, 0474-2966841 എന്നീ നമ്പരുകളിലും സാങ്കേതിക സഹായങ്ങൾക്ക് 9188909903 എന്ന നമ്പരിലും ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |