
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പട്ടാമ്പി റീജിണൽ സെന്ററിൽ സ്വന്തം കെട്ടിടവും വിദ്യാഭ്യാസ ഹബ്ബും നിർമ്മിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ പണം നീക്കിവച്ചു. ആകെ അഞ്ച് കോടിയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഇരുപത് ശതമാനം തുക അനുവദിച്ചു. പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത ഗവ. കോളേജിലാണ് നിലവിൽ പ്രാദേശിക പഠന കേന്ദ്രം പ്രവർത്തിക്കുന്നത്. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പേരിൽ സ്ഥലം വാങ്ങിയാകും കെട്ടിട നിർമ്മാണം. പട്ടാമ്പിയിൽ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകിട്ടാനായി അപേക്ഷ നൽകിയിട്ടുണ്ട്. ഓപ്പൺ യൂണിവേഴ്സിറ്റിക്ക് നിലവിൽ അഞ്ച് പ്രാദേശിക പഠന കേന്ദ്രങ്ങളാണുള്ളത്. ബാക്കി നാല് കേന്ദ്രങ്ങൾക്കും കെട്ടിട സൗകര്യങ്ങൾ ഒരുക്കാനുമുള്ള ശ്രമം നടക്കുകയാണെന്ന് വൈസ് ചാൻസലർ പ്രൊഫ. വി.പി. ജഗതിരാജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |