തിരുവനന്തപുരം: കേരളസർവകലാശാലയുടെ സി.ബി.സി.എസ് ആറാം സെമസ്റ്റർ ബി കോം (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എസ്സി (മേഴ്സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ), ജനുവരി 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന അപേക്ഷകൾ ജൂൺ 6 വരെ.
അവസാന വർഷ ബി.എ, ബികോം ആന്വൽ സ്കീം/ബി.എ. അഫ്സൽ - ഉൽ - ഉലാമ പ്രൈവറ്റ് സ്റ്റഡി വിദ്യാർത്ഥികളുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 3 ന്.
മൂന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2018 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ പുനഃപ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2018 സ്കീം ഏഴാം സെമസ്റ്റർ, മാർച്ച് 2022 പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 30 മുതൽ ജൂൺ 1 വരെ നടത്തും.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി 27 മുതൽ ജൂൺ 6 വരെ ബി.എ റീവാല്യുവേഷൻ സെക്ഷനിലെത്തണം. ഫോൺ: 0471 2386428.
ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി ജൂൺ 2022, (റെഗുലർ & സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ജൂൺ 7 വരെയും 150 രൂപ പിഴയോടെ ജൂൺ 10 വരെയും 400 രൂപ പിഴയോടെ ജൂൺ 14 വരെയും അപേക്ഷിക്കാം.
ജൂൺ 29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എ, ബി.കോം, ബി.ബി.എ, എൽ.എൽബി. (സപ്ലിമെന്ററി - 2012 - 2020 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ മെയ് 27 മുതൽ ജൂൺ 7 വരെയും 150 രൂപ പിഴയോടെ ജൂൺ 10 വരെയും 400 രൂപ പിഴയോടെ ജൂൺ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
28, 29 തീയതികളിൽ എസ്.ഡി.ഇ.യിലെ ഒന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എം കോം. സമ്പർക്ക ക്ലാസുകൾക്ക് മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |