നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. ഡിസാസ്റ്റർ മാനേജ്മെന്റ് (റഗുലർ), എം.എ. ഇക്കണോമിക്സ് (ബിഹേവിയർ ഇക്കണോമിക്സ് ആൻഡ് ആൻഡ് ഡാറ്റ സയൻസ്), എം.എസ്സി ബോട്ടണി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി ആൻഡ് എത്തനോ ഫാർമക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴയില്ലാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ജൂൺ ഒന്നു വരെയും അപേക്ഷിക്കാം.
കാര്യവട്ടം കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തുന്ന ഏഴാം സെമസ്റ്റർ ബി.ടെക് (2020 സ്കീം - റെഗുലർ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ 24ന് തുടങ്ങും.
ആറാം സെമസ്റ്റർ ബി.എ ഇക്കണോമിക്സ് ആൻഡ് മാത്തമാറ്റിക്സ്, ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചർ ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ പ്രോജക്ട്/ വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 20 മുതൽ 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ ഏഴ്) സെക്ഷനിൽ ഹാജരാകണം.
ഏഴ് അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള എം.എസ്.ഡബ്യു, എം.എ.എച്ച്.ആർ.എം കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 21വരെ അപേക്ഷിക്കാം വെബ്സൈറ്റ്- http://www.admissions.keralauniversity.ac.in
എം.ജി സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ ഡോക്യുമെന്റേഷൻ (2022 അഡ്മിഷൻ റഗുലർ, 2020-21 അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാംമേഴ്സി ചാൻസ്, 2016, 2017 അഡ്മിഷനുകൾ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ 29 ന് തുടങ്ങും.
പരീക്ഷാ തീയതി
ബി.എസ് സി നഴ്സിംഗ് (2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ മൂന്നിന് തുടങ്ങും.
പ്രാക്ടിക്കൽ
ഒന്നും രണ്ടും സെമസ്റ്റർ എം.എഫ്.എ (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ ജൂൺ 18 മുതൽ നടക്കും.
എൻജിനിയറിംഗ് പാഠ്യപദ്ധതി പരിഷ്കരിക്കുന്നു
തിരുവനന്തപുരം: ഇന്റേൺഷിപ്പ്, നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകി സാങ്കേതിക സർവകലാശാല എൻജിനിയറിംഗ് കോഴ്സുകളുടെ കരിക്കുലം പരിഷ്കരിക്കുന്നു. അവസാനത്തെ രണ്ടുസെമസ്റ്ററുകൾ ഇന്റേൺഷിപ്പിനോ സ്വയംപഠനത്തിനോ തിരഞ്ഞെടുക്കാം. വിവിധ സ്ഥാപനങ്ങൾ നടത്തുന്ന ഓൺലൈൻ കോഴ്സുകൾ പഠിച്ചാണ് സ്വയംപഠനത്തിന്റെ ക്രെഡിറ്റുകൾ നേടേണ്ടത്. കോഴ്സുകളുടെ പട്ടിക വാഴ്സിറ്റി പ്രസിദ്ധീകരിക്കും. ഒരു സെമസ്റ്റർ പൂർണമായി ഇന്റേൺഷിപ്പിനായിരിക്കണം. മാത്തമാറ്റിക്സ് പാഠഭാഗം കുറയ്ക്കാനുള്ള നിർദ്ദേശവും കരട് പാഠ്യപദ്ധതിയിലുണ്ട്. കരിക്കുലം കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടായ ശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |