നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബിഎസ്സി./ബികോം പരീക്ഷകൾ 26 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ ബി.എഫ്.എ ( പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി യൂണി സീറ്റൊഴിവ്
സ്കൂൾ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ മാസ്റ്റർ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.ഇ.എസ്) പ്രോഗ്രാമിൽ 15 സീറ്റുകൾ ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്പക്ട്സ് പ്രകാരം യോഗ്യത ഉള്ള വിദ്യാർത്ഥികൾ 12 ന് രാവിലെ ഏഴിന് അസ്സൽ രേഖകളുമായി വകുപ്പ് ഓഫീസിൽ എത്തിച്ചേരണം.
സ്കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസിൽ എം.എസ്സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ മൂന്നും, എസ്.ടി വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്. പത്തിന് രാവിലെ 11ന് അസ്സൽ രേഖകളുമായി വകുപ്പ് ഓഫീസിൽ എത്തണം.
സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്സിക്സിൽ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്.
അസ്സൽ രേഖകളുമായി നാളെ രാവിലെ 10.30ന് വകുപ്പ് ഓഫീസിൽ എത്തണം.
.
സംസ്കൃത യൂണി.
സ്പെഷ്യൽ റിസർവേഷൻ
ഇന്റർവ്യൂ 12ന്
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ പി.ജി പ്രോഗ്രാമുകളിലെ സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്കുള്ള (എൻ.എസ്.എസ്, എൻ.സി.സി, സ്പോർട്സ്, എക്സ് സർവീസ്മെൻ, കലാപ്രതിഭ, കലാതിലകം, കാഴ്ചശക്തി ഇല്ലാത്തവർ, അനാഥർ, അംഗപരിമിതർ) ഇന്റർവ്യൂ 12ന് രാവിലെ 11ന് കാലടി മുഖ്യകേന്ദ്രത്തിലുളള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടത്തും. റാങ്ക് ലിസ്റ്റിലുളള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് www.ssus.ac.in
ക്ലാറ്റ് പരീക്ഷ ഡിസംബർ ഒന്നിന്
ന്യൂഡൽഹി: നാഷണൽ ലാ യൂണിവേഴ്സിറ്റി കൺസോർഷ്യം നടത്തുന്ന കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് (CLAT-25) ഡിസംബർ ഒന്നിന് നടക്കും. ജൂലായ് 15 മുതൽ ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം.
12-ാം ക്ലാസ് 45% മാർക്കോടെ ജയിച്ചവർക്ക് 5 വർഷ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/പി.ഡബ്ലു.ഡി വിഭാഗത്തിലെ അപേക്ഷകർക്ക് 40% മാർക്ക് മതി.
45% മാർക്കോടെ എൽ എൽ.ബി ജയിച്ചവർക്ക് ഒരു വർഷ എൽ എൽ.എം പ്രോഗ്രാമിന് അപേക്ഷിക്കാം. എസ്.സി/എസ്.ടി/പി.ഡബ്ലു.ഡി വിഭാഗത്തിലെ അപേക്ഷകർക്ക് 40% മാർക്ക് മതി.
ജനറൽ വിഭാഗത്തിൽ 4000 രൂപയും മറ്റുള്ളവർക്ക് 3500 രൂപയുമാണ് അപേക്ഷാ ഫീസ്. വെബ്സൈറ്റ് consortiumofnlus.ac.in.
പോളിടെക്നിക് ഡിപ്ലോമ: അവസാന അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ / എയ്ഡഡ്/ ഐ.എച്ച്.ആർ.ഡി/ കേപ്/എൽ.ബി.എസ് സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്ക് ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ (നേരത്തെ ഫീസ് അടച്ചു അഡ്മിഷൻ എടുത്തവർ ഒഴികെ) അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. രണ്ടാമത്തെ അലോട്ട്മെന്റ് ലഭിച്ചവർ 17ന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം.
ലബോറട്ടറി ടെക്നോളജി പ്രോഗ്രാമിന് അപേക്ഷിക്കാം
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിലെ അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി പ്രോഗ്രാമിലേക്ക് 20 ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |