തിരുവനന്തപുരം: കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ അഞ്ച് ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ അപേക്ഷിക്കാം. ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ്ബി രുദ കോഴ്സുകൾ, ലൈബ്രറി സയൻസ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് പി.ജി കോഴ്സുകളിലാണ് പ്രവേശനം. 31വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ആഗസ്റ്റ് 14ന് വൈകിട്ട് 5നകം എത്തിക്കണം. വെബ്സൈറ്റ്- www.ideku.net
ജൂലായ് സെഷൻ പിഎച്ച്.ഡി രജിസ്ട്രേഷന് കമ്പ്യൂട്ടർ സയൻസ് വിഷയത്തിലെ ഒരു ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിൽ/ മേയ് മാസങ്ങളിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.എ. സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആന്റ് ഡാറ്റാ സയൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.ടെക്. (ഫുൾ ടൈം), നാലാം സെമസ്റ്റർ (പാർട്ട് ടൈം) മേഴ്സിചാൻസ് (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 22, 23 തീയതികളിൽ കാര്യവട്ടം സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ കമ്പ്യൂട്ടർ ലാബിൽ നടത്തും.
ജൂണിൽ നടത്തിയ ജർമ്മൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എംജി സർവകലാശാല വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്സി ഡറ്റാ അനലറ്റിക്സ് (സി.എസ്.എസ്) (2022 അഡ്മിഷൻ റഗുലർ, 2019, 2021 അഡ്മിഷനുകൾ റീ അപ്പീയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രോജക്ട് ഇവാലുഷൻ, വൈവവോസി പരീക്ഷകൾ 23, 24 തീയതികളിൽ നടക്കും.
അഞ്ചാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ നടക്കും.
നാലാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ അനലിറ്റിക്സ് 2022 അഡ്മിഷൻ റഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ റീ അപ്പിയറൻസ് സി.എസ്.എസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷകൾ 15 ന് നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്സി പ്രോഗ്രാമുകളുടെ പരീക്ഷ ആഗസ്റ്റ് അഞ്ചിന് ആരംഭിക്കും. 20 മുതൽ 22 വരെ ഫീസടച്ച് അപേക്ഷ സമർപ്പിക്കാം.
മധുര കാമരാജ് യൂണിവേഴ്സിറ്രി
മലയാളം എം.എ പ്രവേശനം
മധുര കാമരാജ് സർവ്വകലാശാലയിലെ മലയാള വിഭാഗം നടത്തുന്ന എം.എ മലയാളം (റഗുലർ) പ്രോഗാമിന് സീറ്റുകൾ ഒഴിവുണ്ട്. മലയാളം പ്രധാന വിഷയമായോ ഉപഭാഷയായോ എടുത്ത് നേടിയ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇപ്പോൾ ബി.എ അവസാന സെമസ്റ്റർ പൂർത്തിയാക്കിയവർക്കും അപേക്ഷ നൽകാം. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 25നകം നേരിട്ട് മലയാളവിഭാഗത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് Head, Department of Malayalam, Madurai Kamaraj University, Madurai - 625 021 എന്ന വിലാസത്തിൽ എഴുതുകയോ 9995402356 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |