പരീക്ഷ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ(സപ്ലിമെന്ററി - 2020 2021 അഡ്മിഷൻ) നവംബർ 2024 ഡിഗ്രി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 9 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം.
എം.ജി സർവകലാശാല അറിയിപ്പുകൾ
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ ഐ.എം.സി.എ (2023 അഡ്മിഷൻ റഗുലർ, 2017- 22 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) രണ്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2014 - 16 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് പരീക്ഷയ്ക്ക് 14 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി (2022 അഡ്മിഷൻ റഗുലർ, 2018 - 21 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, എൽ എൽ.ബി ത്രിവൽസര 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്അഫിലിയേറ്റഡ് കോളേജുകൾ)പരീക്ഷകൾക്ക് 9 വരെ ഫീസ് അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എ, എം.എസ് സി, എം.കോം, എം.സി.ജെ, എം.എച്ച്.എം , എം.എം.എച്ച്, എം.ടി.എ ആൻഡ് എം.ടി.ടി.എം (സി.എസ്.എസ് 2015- 18 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 25 വരെ അപേക്ഷിക്കാം.
പരീക്ഷ മാറ്റി
ഒക്ടോബർ 22ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽ.ബി (2021 അഡ്മിഷൻ റഗുലർ, 2018 - 20 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷ നവംബർ അഞ്ചിലേക്ക് മാറ്റി.
പി.എസ്.സി അഭിമുഖം മാറ്രി
തിരുവനന്തപുരം:കോഴിക്കോട്, കണ്ണൂർ ജില്ലാ- മേഖലാ ഓഫീസുകളിൽ 9, 10, 11 തീയതികളിൽ നടത്താനിരുന്ന വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം 23,24,25 തീയതികളിൽ നടത്തും. മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള സ്ഥലത്തും സമയത്തും ഉദ്യോഗാർത്ഥികൾ ഹാജരാകണം .
ഓർമിക്കാൻ ...
1. എം.സി.സി നീറ്റ് യു.ജി:- മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി നടത്തുന്ന മൂന്നാം ഘട്ട നീറ്റ് യു.ജി രജിസ്ട്രേഷനും ചോയ്സ് ഫില്ലിംഗും 8-ന് അവസാനിക്കും. വെബ്സൈറ്റ്: mcc.nic.in.
2. പി.ജി. ഡിപ്ലോമ ഇൻ ബ്ലോക്ക് ചെയിൻ:- പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് കേരള ബ്ലോക്ക് ചെയിൻ അക്കാഡമി നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ബ്ലോക്ക് ചെയിൻ പ്രോഗ്രാമിലേക്ക് 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 6238210114/ kba@duk.ac.in.
3.ഐ.എൻ.ഐ-എസ്.എസ്:- രാജ്യത്തെ 15 എയിംസ് ഉൾപ്പടെയുള്ള മെഡിക്കൽ ഉപരിപഠന സ്ഥാപനങ്ങളിലെ, സൂപ്പർ സ്പെഷ്യാലിറ്റി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാഷണൽ ഇമ്പോർട്ടൻസ് സൂപ്പർ- സ്പെഷ്യാലിറ്റി എൻട്രൻസ് ടെസ്റ്റിന് (ഐ.എൻ.ഐ-എസ്.എസ്) 14 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.aiimsexams.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |