SignIn
Kerala Kaumudi Online
Thursday, 02 July 2026 11.45 AM IST

80കഴിഞ്ഞവരുടെ പെൻഷൻ കുടിശിക ഉടൻ നൽകണം

pension

തിരുവനന്തപുരം: 80 വയസ് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡി.എ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യം ഗൗരവമായി പരിഗണിക്കണം.

80വയസ് കഴിഞ്ഞവർ ദുർബല വിഭാഗത്തിലുള്ളവരാണ്. ഇവർക്ക് സംരക്ഷണം നൽകേണ്ട ബാദ്ധ്യതയുണ്ട്. പെൻഷൻ ഭരണഘടനാപരമായ അവകാശമാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

പെൻഷൻ പരിഷ്കരണ കുടിശിക പൂർണമായി ലഭിക്കാതെ, 2019 ജൂലായ് മുതൽ കഴിഞ്ഞ ഏപ്രിൽ വരെ 77,000 സർവീസ് പെൻഷൻകാർ മരിച്ചുപോയതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാർ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA