ഒക്ടോബർ 8ന് അമ്പലത്തറ നാഷണൽ കോളേജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 10ലേക്ക് മാറ്റി.
ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2022 അഡ്മിഷൻ) നവംബർ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസ്, ബി.എസ്സി മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എസ്.സി/എസ്.ടി (ഫുൾടൈം) ഗവേഷക വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ ഫിനാൻഷ്യൽ അസിസ്റ്റൻസിന് 30നകം അപേക്ഷിക്കാം. വെബ്സൈറ്റ്- www.keralauniversity.ac.in
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല അറിയിപ്പുകൾ
വൈവവോസി
നാലാം സെമസ്റ്റർ ബി.എ ഹിസ്റ്ററി സി.ബി.സി.എസ്.എസ് (2009 മുതൽ 2012 വരെ അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്/മേഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രോജക്ട് ആൻഡ് വൈവാവോസി പരീക്ഷകൾ 22 മുതൽ നടക്കും.
ഫാർമസി അലോട്ട്മെന്റ്
തിരുവനന്തപുരം: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 11 ന് നടത്തും. www.lbscentre.kerala.gov.in ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 8 മുതൽ 10 വരെ ഓൺലൈനായി പുതുതായി കോളേജ് ഓപ്ഷനുകൾ നൽകണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ച് കോളേജ് മാറ്റം ആവശ്യമുള്ളവരും പുതുതായി ഓപ്ഷനുകൾ നൽകണം. അലോട്ട്മെന്റ് ലഭിക്കുന്നവർ 14നകം കോളേജിൽ പ്രവേശനം നേടണം. ഫോൺ: 04712560363, 64.
നഴ്സിംഗ് അലോട്ട്മെന്റ്
തിരുവനന്തപുരം: പിജി നഴ്സിംഗ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റും താത്കാലിക കാറ്രഗറി ലിസ്റ്റും www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ ഇന്ന് വൈകിട്ട് മൂന്നിനകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 04712525300
ദേശീയ ടാലന്റ്റ് പരീക്ഷ 2025
16 രാജ്യങ്ങളിലായി 12 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതുന്ന നാഷണൽ ഒളിംപ്യാഡ് 2025 ജനുവരി അഞ്ചിന് നടക്കും. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരും പ്രൊഫഷണലുകളും ഉൾപ്പെടുന്ന യൂണിഫൈഡ് കൗൺസിലിന്റെ പ്ലാറ്റ്ഫോമിലാണ് പരീക്ഷ നടക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളുടെ അറിവും സ്കില്ലും വിലയിരുത്തുന്ന പരീക്ഷയാണിത്.സ്കൂളുകൾ വഴി അപേക്ഷിക്കാം.exam@unifiedcouncil.com
യു.ജി.സി നെറ്റ് ഫലം വൈകുന്നതിൽ പ്രതിഷേധം
ന്യൂഡൽഹി: ഒരു മാസം മുൻപ് ദേശീയ ടെസ്റ്റിംഗ് ഏജൻസി(എൻ.ടി.എ) നടത്തിയ യു.ജി.സി -നെറ്റ് പരീക്ഷാഫലം നീളുന്നതിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിൽ. അന്തിമ ഉത്തരസൂചികയും പുറത്തുവിട്ടിട്ടില്ല. ഫലപ്രഖ്യാപനത്തിലെ കാലതാമസം വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. പരീക്ഷാഫലത്തെ ആശ്രയിച്ചാണ് പിഎച്ച്.ഡി പ്രവേശനം.
സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് യോഗ്യത നിർണയിക്കുന്ന പരീക്ഷ ഇക്കഴിഞ്ഞ ജൂണിൽ ചോദ്യപേപ്പർ ചോർച്ച സംശയിച്ച് റദ്ദാക്കിയ ശേഷം ആഗസ്റ്റ് 27, 28, 29, 30, സെപ്റ്റംബർ 2, 3, 4, 5 തീയതികളിലാണ് നടത്തിയത്. പിന്നീട് പുറത്തിറക്കിയ താത്ക്കാലിക ഉത്തരസൂചികയിൽ 30-ലധികം തെറ്റായ ഉത്തരങ്ങൾ വന്നതും വിവാദമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |