
തിരുവനന്തപുരം: കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ഇത്തവണ രണ്ടു ലക്ഷത്തോളം അപേക്ഷകരുടെ കുറവ്. 6,51,606 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. 2021 ലെ വിജ്ഞാപനത്തിൽ 8,52,084 പേർ അപേക്ഷിച്ചിരുന്നു.
തസ്തികയിലേക്ക് അപേക്ഷിക്കാൻ ഏഴാം ക്ലാസ് വിജയിക്കണമെന്നതാണ് കുറഞ്ഞ യോഗ്യത. എന്നാൽ ബിരുദധാരികൾ ഉൾപ്പെടെ ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ വിലക്കില്ലാത്തതിനാൽ കഴിഞ്ഞ വിജ്ഞാപനത്തെക്കാൾ ഇക്കുറി കൂടുതൽ അപേക്ഷകർ ഉണ്ടാകുമെന്നതായിരുന്നു പ്രതീക്ഷിച്ചത്. സർക്കാർ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അനുവാദമില്ല. തസ്തികയിലേക്ക് മാർച്ചിനു ശേഷം പരീക്ഷ നടത്താനാണ് സാദ്ധ്യത. നിലവിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടികയ്ക്ക് 2027 ജനുവരി 11 വരെ കാലാവധിയുണ്ട് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |