ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർമാൻ (ട്രെയിനി),എൻ.സി.എ-എസ്.സി.സി.സി. (കാറ്റഗറി നമ്പർ 139/2019,359/2019) തസ്തികയിലേക്ക് പി.എസ്.സി കൊല്ലം മേഖലാ ഓഫീസിനു കീഴിൽ ഡിസംബർ 2,3,5,6,7,8,9 തീയതികളിൽ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ (സെന്റർ 1,2) വച്ചും എറണാകുളം മേഖലാ ഓഫീസിനു കീഴിൽ നവംബർ 29,30 ഡിസംബർ 1,2,5,6,7,8 തീയതികളിൽ കളമശേരി ഗവ.പോളിടെക്നിക് കോളേജ്, എറണാകുളം ഗവ.വി.എ ച്ച്.എസ്.എസ്. ചോറ്റാനിക്കര എന്നിവിടങ്ങളിൽ വച്ചും കോഴിക്കോട് മേഖലാ ഓഫീസിനു കീഴിൽ നവംബർ 28,29,30 ഡിസംബർ 1,2,5,6,7,8,9 തീയതികളിൽ കോഴിക്കോട് പെരുവയൽ സെന്റ് സേവിയേഴ്സ് എൽ.പി. ആൻഡ് യു.പി സ്കൂൾ ഗ്രൗണ്ടിൽ വച്ചും ഡിസംബർ 2,3,5,6,7,8,9 തീയതികളിൽ കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ.കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിൽ വച്ചും രാവിലെ 6ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോഡോണ്ടിക്സ്) രണ്ടാം എൻ.സി.എ വിശ്വകർമ്മ (കാറ്റഗറി നമ്പർ 69/2022) തസ്തികയിലേക്ക് നവംബർ 30ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.
പ്രമാണ പരിശോധന
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 13/2021) തസ്തികയിലേക്ക് നവംബർ 29ന് രാവിലെ 10 മുതൽ പി.എസ്.സി ആസ്ഥാനത്ത് പ്രമാണപരിശോധന നടത്തും. പ്രൊഫൈലിൽ അറിയിപ്പ് ലഭിക്കാത്തവർ ഇ.ആർ. 2 എ വിഭാഗവുമായി ബന്ധപ്പെടണം (04712546343).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |