തൃശൂർ: അന്തരിച്ച ചലച്ചിത്ര നടനും മുൻ എം.പിയുമായ ഇന്നസെന്റിന് ഒപ്പമുള്ള ചിത്രം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചാരണ ബോർഡിൽ വച്ചതിനെതിരെ എൽ.ഡി.എഫ് തൃശൂർ ജില്ലാക്കമ്മിറ്റി കളക്ടർക്ക് പരാതി നൽകി. വിവാദമായതോടെ, ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ബോർഡ് ബി.ജെ.പി നീക്കി.
സുരേഷ് ഗോപിയുടെയും ഇന്നസെന്റിന്റെയും മുഴുനീളൻ ചിത്രം ഉപയോഗിച്ചിട്ടുള്ള ബോർഡിൽ സുരേഷ്ഗോപിയെ വിജയിപ്പിക്കുക എന്നാണ് എഴുതിയിരുന്നത്. തങ്ങളുടെ അറിവോടെയല്ല ചിത്രം വച്ചതെന്ന് വ്യക്തമാക്കി ഇന്നസെന്റിന്റെ കുടുംബവും രംഗത്തെത്തി. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ്ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡ് മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |