SignIn
Kerala Kaumudi Online
Thursday, 18 July 2024 6.32 AM IST

ആലപ്പുഴ ആഞ്ഞ് തുഴഞ്ഞ് കെ.സി

j

ആലപ്പുഴ: ആലപ്പുഴ തിരിച്ചുപിടിക്കാൻ കെ.സി. വേണുഗോപാലിനെ തിരിച്ചെത്തിച്ച കോൺഗ്രസിന് പിഴച്ചില്ല. സിറ്റിംഗ് എം.പി എ.എം. ആരിഫിനെ അറുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വേണുഗോപാൽ തോൽപ്പിച്ചത്. കോൺഗ്രസിന്റെ സംഘടനാ ചുമതലകളുടെ തിരക്ക് മൂലം പ്രചാരണത്തിൽ ഇതരസ്ഥാനാർത്ഥികളെ അപേക്ഷിച്ച് കുറവ് സമയമേ കെ.സിക്ക് ലഭിച്ചുള്ളൂവെങ്കിലും ആലപ്പുഴക്കാർ കൈവിട്ടില്ല. ആദ്യ റൗണ്ടിൽ അമ്പലപ്പുഴ പറവൂർ ഭാഗത്ത് 368 വോട്ടിന് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ മുന്നേറിയതൊഴിച്ചാൽ മറ്റൊരു ഘട്ടത്തിലും കെ.സിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1996ൽ നിയമസഭാ സ്ഥാനാർത്ഥിയായാണ് കണ്ണൂരുകാരനായ കെ.സി. ആലപ്പുഴയിലെത്തിയത്. 2001ലും 2006ലും നിയമസഭയിലും, 2009, 2014 വർഷങ്ങളിൽ ലോക്സഭയിലും ആലപ്പുഴയെ പ്രതിനിധീകരിച്ചത് കെ.സിയായിരുന്നു. 2019ൽ കെ.സി വിട്ടുനിന്നപ്പോൾ ആലപ്പുഴ യു.ഡി.എഫിനെ കൈവിട്ടു. ഇന്നലെ ഫലമറിഞ്ഞ ശേഷം ദേശീയ ചുമതലകളുടെ ഭാഗമായി കെ.സി. വേണുഗോപാൽ ഡൽഹിയിലേക്ക് തിരിച്ചു.

വ​യ​നാ​ട്ടിൽ
വീ​ണ്ടും​ ​രാ​ഹുൽ

ക​ൽ​പ്പ​റ്റ​:​ ​വ​യ​നാ​ട്ടി​ൽ​ ​ര​ണ്ടാം​ ​അ​ങ്ക​ത്തി​നി​റ​ങ്ങി​യ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്ക് ​ഇ​ക്കു​റി​യും​ ​മി​ക​ച്ച​ ​ഭൂ​രി​പ​ക്ഷം.​ 2019​ൽ​ ​ല​ഭി​ച്ച​തി​നെ​ക്കാ​ൾ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​കു​റ​വ് ​വ​ന്നെ​ങ്കി​ലും​ ​വി​ജ​യ​ത്തി​ള​ക്കം​ ​ഒ​ട്ടും​ ​കു​റ​ഞ്ഞി​ല്ല.​ 6,47,​ 445​ ​വോ​ട്ട് ​നേ​ടി​യ​ ​രാ​ഹു​ലി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ 3,64,422.​ ​ഇ​ക്കു​റി​ ​യു.​പി​യി​ലെ​ ​റാ​യ്ബ​റേ​ലി​യി​ലും​ ​മ​ത്സ​രി​ച്ച​ ​രാ​ഹു​ൽ​ ​അ​വി​ടെ​യും​ ​വ​ൻ​വി​ജ​യ​മാ​ണ് ​നേ​ടി​യ​ത്.

ഇ​ന്ത്യ​ ​സ​ഖ്യ​ത്തി​ലെ​ ​പ്ര​ധാ​ന​ ​നേ​താ​ക്ക​ളി​ൽ​ ​ഒ​രാ​ളാ​യ​ ​സി.​പി.​ഐ​യി​ലെ​ ​ആ​നി​ ​രാ​ജ​ ​വ​യ​നാ​ട്ടി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​തോ​ടെ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ഇ​വി​ട​ത്തെ​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ന്ന് ​മാ​റി​ ​നി​ൽ​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​അ​തി​ന് ​ചെ​വി​കൊ​ടു​ക്കാ​തി​രു​ന്ന​ ​രാ​ഹു​ലും​ ​കോ​ൺ​ഗ്ര​സും​ ​ശ​ക്ത​മാ​യ​ ​പോ​രാ​ട്ട​മാ​ണ് ​കാ​ഴ്ച​വ​ച്ച​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഘ​ട്ട​ത്തി​ൽ​ ​മൂ​ന്നു​ ​ത​വ​ണ​ ​മാ​ത്ര​മാ​ണ് ​രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ​വ​യ​നാ​ട്ടി​ൽ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​എ​ത്താ​നാ​യ​ത്.​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​കു​റ​ഞ്ഞ​പ്പോ​ൾ​ ​രാ​ഹു​ലി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​വ​ൻ​തോ​തി​ൽ​ ​കു​റ​യു​മെ​ന്ന​ ​ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​അ​തി​നെ​യെ​ല്ലാം​ ​അ​സ്ഥാ​ന​ത്താ​ക്കി​ ​ഏ​ഴ് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​ലീ​ഡ്‌​ ​നേ​ടാ​ൻ​ ​രാ​ഹു​ലി​ന് ​ക​ഴി​ഞ്ഞു.

ത​രൂ​രി​നെ​ ​നാ​ലാ​മ​തും
നെ​ഞ്ചി​ലേ​റ്റി​ ​ത​ല​സ്ഥാ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​തു​ട​ർ​ച്ച​യാ​യ​ ​നാ​ലം​ ​വി​ജ​യ​മാ​ണ് ​യു.​ഡി.​എ​ഫി​ലെ​ ​ഡോ.​ ​ശ​ശി​ ​ത​രൂ​ർ​ ​നേ​ടി​യ​ത്.​ ​ആ​ദ്യ​ന്തം​ ​ഉ​ദ്വേ​ഗം​ ​നി​ല​നി​റു​ത്തി​യ​ ​വോ​ട്ടെ​ണ്ണ​ലി​ൽ​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ലാ​ണ് ​ത​രൂ​ർ​ ​വീ​ജ​യ​തീ​ര​മ​ടു​ത്ത​ത്.​ 16077​ ​വോ​ട്ടു​ക​ളു​ടെ​ ​ഭൂ​രി​പ​ക്ഷ​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.
തു​ട​ക്കം​ ​മു​ത​ൽ​ ​ത​രൂ​രും​ ​എ​ൻ.​ഡി.​എ​യു​ടെ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റും​ ​ത​മ്മി​ലാ​യി​രു​ന്നു​ ​മ​ത്സ​രം.​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​ത​രൂ​ർ​ ​മൂ​ന്നി​ലെ​ത്തി​യെ​ങ്കി​ലും​ ​ഭൂ​രി​പ​ക്ഷം​ ​ഉ​യ​ർ​ത്താ​നാ​യി​ല്ല.​ ​പി​ന്നീ​ട് ​മേ​ൽ​ക്കൈ​ ​രാ​ജീ​വി​നാ​യി.
ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ 24,000​ ​ത്തി​ല​ധി​കം​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലെ​ത്തി​യ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​ജ​യി​ക്കു​മെ​ന്ന​ ​പ്ര​തീ​തി​യു​മു​ണ്ടാ​യി.​ ​പാ​റ​ശാ​ല​യ്ക്ക് ​പു​റ​മെ​ ​തീ​ര​ദേ​ശ​ ​അ​സം​ബ്ളി​ ​മ​ണ്ഡ​ല​ങ്ങ​ളാ​യ​ ​നെ​യ്യാ​റ്റി​ൻ​ക​ര,​ ​കോ​വ​ളം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​വോ​ട്ടു​ക​ളാ​ണ് ​ത​രൂ​രി​ന് ​തു​ണ​യാ​യ​ത്.​ ​ഇ​ട​തു​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ന്ന്യ​ൻ​ര​വീ​ന്ദ്ര​ന് ​ഒ​രു​ ​ഘ​ട്ട​ത്തി​ലും​ ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്താ​നാ​യി​ല്ല.​ 99,989​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​മാ​ണ് ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ത​രൂ​രി​ന് ​ല​ഭി​ച്ച​ത്.

ആ​ശ്വാ​സ​മാ​യ​ത്
ആ​ല​ത്തൂ​രി​ലെ​ ​ജ​യം

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​ ​തി​രി​ച്ച​ടി​യു​ണ്ടാ​യ​പ്പോ​ൾ​ ​സി.​പി.​എ​മ്മി​നും​ ​ഇ​ട​തു​മു​ന്ന​ണി​ക്കും​ ​നേ​രി​യ​ ​ആ​ശ്വാ​സ​മാ​യ​ത് ​ആ​ല​ത്തൂ​രി​ലെ​ ​ജ​യം.​ ​ജ​ന​പ്രി​യ​നാ​യ​ ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​വ്യ​ക്തി​പ്ര​ഭാ​വ​വും​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ന​ട​ത്തി​യ​ ​ചി​ട്ട​യാ​യ​ ​പ്ര​വ​ർ​ത്ത​ന​വും​ ​കൊ​ണ്ടാ​ണ് ​ഇ​ട​തു​ ​കോ​ട്ട​ ​തി​രി​ച്ചു​പി​ടി​ക്കാ​നാ​യ​ത്.​ ​ഭൂ​രി​പ​ക്ഷം​ 19,587.​ ​സം​സ്ഥാ​ന​ത്തെ​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​ത്തി​ൽ​ ​പ്ര​തീ​ക്ഷി​ച്ച​ ​ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​ല്ല.
രാ​ധാ​കൃ​ഷ്ണ​ന്റെ​ ​വി​ജ​യ​ത്തെ​ ​തു​ട​ർ​ന്ന് ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​കും.​ ​പു​തി​യ​ ​മ​ന്ത്രി​ ​വ​രും..​ ​ഭൂ​രി​ഭാ​ഗം​ ​ക​ർ​ഷ​ക​രും​ ​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​മു​ള്ള​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്നു​ള്ള​യാ​ളെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്ക​ണ​മെ​ന്ന​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​നി​ർ​ദ്ദേ​ശം​ ​പാ​ർ​ട്ടി​ ​പ​രി​ഗ​ണി​ച്ച​ത് ​ഗു​ണ​മാ​യി.​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​മ​ണ്ഡ​ല​ത്തി​ലു​ള്ള​ ​സ്വാ​ധീ​ന​വും​ ​തു​ണ​യാ​യി.​ ​സി.​പി.​എ​മ്മി​ലെ​ ​പി.​കെ.​ബി​ജു​ 2009​ലും​ 2014​ലും​ ​വി​ജ​യി​ച്ച​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​കോ​ൺ​ഗ്ര​സി​ലെ​ ​ര​മ്യ​ ​ഹ​രി​ദാ​സ് ​ഒ​ന്ന​ര​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് ​വി​ജ​യി​ച്ച​ത് ​പാ​ർ​ട്ടി​യെ​ ​ഞെ​ട്ടി​ച്ചു.​ക​ഴി​ഞ്ഞ​ത​വ​ണ​ ​ബി​ജു​വി​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​തി​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു.​ .​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ചേ​ല​ക്ക​ര​യി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ച് ​മ​ന്ത്രി​യാ​യ​ ​രാ​ധാ​കൃ​ഷ്ണ​ന് ​അ​വി​ടെ​ ​ന​ട​ത്തി​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​വി​ജ​യ​ത്തി​ന് ​സ​ഹാ​യ​ക​മാ​യി.

കൊ​ല്ല​ത്ത്
ഹാ​ട്രി​ക് ​പ്രേ​മ​ലൂ

കൊ​ല്ലം​:​ ​കൊ​ല്ല​ത്തി​ന്റെ​ ​ച​രി​ത്ര​ത്തി​ലെ​ ​ഉ​യ​ർ​ന്ന​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​ഹാ​ട്രി​ക് ​വി​ജ​യം​ ​നേ​ടി​യ​ത്.​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​എം.​ ​മു​കേ​ഷി​നേ​ക്കാ​ൾ​ 150302​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷം.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ 2019​ൽ​ ​നേ​ടി​യ​ 1,48,856​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​മാ​ണ് ​മ​റി​ക​ട​ന്ന​ത്.​ ​അ​ഞ്ചാം​ ​ത​വ​ണ​യാ​ണ് ​പ്രേ​മ​ച​ന്ദ്ര​ൻ​ ​കൊ​ല്ല​ത്ത് ​നി​ന്ന് ​ലോ​ക്സ​ഭ​യി​ലെ​ത്തു​ന്ന​ത്.​ ​എം.​ ​മു​കേ​ഷി​നെ​ ​നി​യ​മ​സ​ഭ​യി​ലെ​ത്തി​ച്ച​ ​കൊ​ല്ല​മു​ൾ​പ്പെ​ടെ​യു​ള്ള​ ​ഏ​ഴ് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​പ്രേ​മ​ച​ന്ദ്ര​ന് ​ത​ന്നെ​യാ​ണ് ​ലീ​ഡ്.​ ​ച​വ​റ​-​ 25846,​ ​പു​ന​ലൂ​ർ​-​ 18044,​ ​ച​ട​യ​മം​ഗ​ലം​-​ 14619,​ ​കു​ണ്ട​റ​-​ 27105,​ ​കൊ​ല്ലം​-​ 23792,​ ​ഇ​ര​വി​പു​രം​-​ 23678,​ ​ചാ​ത്ത​ന്നൂ​ർ​-​ 15571​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ലം​ ​തി​രി​ച്ചു​ള്ള​ ​പ്രേ​മ​ച​ന്ദ്ര​ന്റെ​ ​ലീ​ഡ്.
കൊ​ല്ല​ത്ത് ​എ​ൽ.​ഡി.​എ​ഫ് ​വോ​ട്ടി​ൽ​ ​ഇ​ടി​ഞ്ഞ​പ്പോ​ൾ​ ​എ​ൻ.​ഡി.​എ​യ്‌​ക്ക് ​വ​ൻ​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​യി.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​കു​മെ​ന്ന​ത​ട​ക്ക​മു​ള്ള​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​പ​തി​വ് ​പ്ര​ചാ​ര​ണം​ ​ഇ​ത്ത​വ​ണ​യും​ ​വി​ല​പ്പോ​യി​ല്ല.​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​ഇ​ട​തു​പ​ക്ഷ​ ​വോ​ട്ടു​ക​ളും​ ​ചോ​ർ​ത്തി​യെ​ടു​ത്താ​ണ് ​ഇ​ത്ത​വ​ണ​ത്തെ​യും​ ​പ്രേ​മ​ച​ന്ദ്ര​ന്റെ​ ​വി​ജ​യം.

കോ​ട്ട​യം​ ​വീ​ണ്ടും​ ​യു.​ഡി.​എ​ഫ് ​കോ​ട്ട

കോ​ട്ട​യം​ ​:​ ​നാ​ല​ര​ ​പ​തി​റ്റാ​ണ്ടി​ന് ​ശേ​ഷം​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സു​ക​ൾ​ ​ത​മ്മി​ൽ​ ​മാ​റ്റു​ര​ച്ച​ ​കോ​ട്ട​യം​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ 87,266​ ​വോ​ട്ടി​ന്റെ​ ​ആ​ധി​കാ​രി​ക​ ​ജ​യ​മാ​ണ് ​യു.​ഡി.​എ​ഫി​ലെ​ ​ഫ്രാ​ൻ​സി​സ് ​ജോ​ർ​ജ് ​നേ​ടി​യ​ത്.​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സു​ക​ളി​ൽ​ ​പാ​ർ​ല​മെ​ന്റ് ​അം​ഗ​മു​ള്ള​ ​ഏ​ക​ ​പാ​ർ​ട്ടി​യാ​യി​ ​ജോ​സ​ഫ് ​വി​ഭാ​ഗം​ ​ഇ​തോ​ടെ​ ​മാ​റി.​ ​ബി.​ഡി.​ജെ.​എ​സി​ന്റെ​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​എ​ൻ.​ഡി.​എ​യു​ടെ​ ​വോ​ട്ടു​നി​ല​ ​മെ​ച്ച​പ്പെ​ടു​ത്തി.​ ​ഫ്രാ​ൻ​സി​സ് ​ജോ​ർ​ജ് 3,64,​​631​ ​വോ​ട്ട് ​നേ​ടി​യ​പ്പോ​ൾ​ ​ഇ​ട​ത് ​സ്ഥാ​നാ​ർ​ത്ഥി​ ​തോ​മ​സ് ​ചാ​ഴി​കാ​ട​ൻ​ 2,77,​​365​ ​വോ​ട്ടാ​ണ് ​നേ​ടി​യ​ത്.​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ 1,65,​​046​ ​വോ​ട്ട് ​നേ​ടി.
ഏ​ഴു​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​വൈ​ക്കം​ ​ഒ​ഴി​കെ​ ​ആ​റി​ട​ത്തും​ ​ഫ്രാ​ൻ​സി​സ് ​ജോ​ർ​ജ് ​ലീ​ഡ് ​നേ​ടി.​ ​എ​ൽ.​ഡി.​എ​ഫ് ​ജ​ന​പ്ര​തി​നി​ധി​ക​ളു​ള്ള​ ​വൈ​ക്ക​ത്തും​ ​ഏ​റ്റു​മാ​നൂ​രും​ ​ചാ​ഴി​കാ​ട​ന് ​പ്ര​തീ​ക്ഷി​ച്ച​ ​ലീ​ഡ് ​നേ​ടാ​നു​മാ​യി​ല്ല.​ ​വൈ​ക്ക​ത്ത് ​കി​ട്ടി​യ​ത് 5196​ ​വോ​ട്ടി​ന്റെ​ ​നേ​രി​യ​ ​ലീ​ഡാ​ണ്.​ ​സി.​പി.​എം​ ​ശ​ക്തി​ ​കേ​ന്ദ്ര​മാ​യ​ ​ഏ​റ്റു​മാ​നൂ​രി​ൽ​ 9610​ ​വോ​ട്ടി​ന് ​പി​ന്നാ​ക്കം​ ​പോ​യ​ത് ​ഇ​ട​ത് ​ക്യാ​മ്പു​ക​ളെ​ ​ഞെ​ട്ടി​ച്ചു.​ ​എ​ല്ലാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ 20​ ​ശ​ത​മാ​ന​ത്തി​ന​ടു​ത്ത് ​വോ​ട്ട് ​നേ​ടി​യ​ ​തു​ഷാ​ർ​ ​ഇ​ട​ത് ​-​ ​വ​ല​ത് ​വോ​ട്ടു​ക​ളി​ൽ​ ​ഭി​ന്നി​പ്പു​ണ്ടാ​ക്കി.

പാ​ല​ക്കാ​ട്ട്
ശ്രീ​ക​ണ്ഠ​ന്റെ
തേ​രോ​ട്ടം

പാ​ല​ക്കാ​ട്:​ ​വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​നെ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വി​നെ​ 1989​ലെ​ ​ലോ​ക്സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​റ​ ​പ​റ്റി​ച്ച് ​യു.​ഡി.​എ​ഫി​ൽ​ ​നി​ന്ന് ​പാ​ല​ക്കാ​ടി​നെ​ ​ഇ​ട​ത്തേ​ക്ക് ​തി​രി​ച്ച് ​അ​ത്ഭു​തം​ ​സൃ​ഷ്ടി​ച്ച​ ​എ.​വി​ജ​യ​രാ​ഘ​വ​ന് ​ഇ​ക്കു​റി​ ​ആ​ ​മാ​ജി​ക്ക് ​ആ​വ​ർ​ത്തി​ക്കാ​നാ​യി​ല്ല.​ ​പി.​ബി​ ​അം​ഗ​ത്തെ​ ​ത​ന്നെ​ ​മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​കൈ​വി​ട്ട​ ​പാ​ല​ക്കാ​ട് ​മ​ണ്ഡ​ലം​ ​തി​രി​ച്ചു​ ​പി​ടി​ക്കാ​നു​ള്ള​ ​സി.​പി.​എം​ ​നീ​ക്ക​ങ്ങ​ൾ​ ​വി​ജ​യം​ ​ക​ണ്ടി​ല്ല.
ആ​ഞ്ഞു​വീ​ശി​യ​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​ത്തി​ൽ​ ​സി.​പി.​എ​മ്മി​ന്റെ​ ​എ.​വി​ജ​യ​രാ​ഘ​വ​നും​ ​വീ​ണു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തെ​ ​നേ​ട്ടം​ ​ഭാ​ഗ്യം​ ​കൊ​ണ്ടു​ണ്ടാ​യ​ത​ല്ലെ​ന്ന് ​തെ​ളി​യി​ക്കു​ന്ന​താ​യി​ ​ശ്രീ​ക​ണ്ഠ​ന്റെ​ ​വ​ലി​യ​ ​ജ​യം.​ 75283​ ​വോ​ട്ടു​ക​ളു​ടെ​ ​ഭൂ​രി​പ​ക്ഷം.​ന്യൂ​ന​പ​ക്ഷ​ ​വോ​ട്ടു​ക​ൾ​ ​വി.​കെ​ ​ശ്രീ​ക​ണ്ഠ​ന് ​അ​നു​കൂ​ല​മാ​യി​ ​ഏ​കീ​ക​രി​ക്ക​പ്പെ​ട്ടു.​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​റി​നെ​തി​രാ​യ​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​ര​വും​ ​കൂ​ടി​യാ​യ​പ്പോ​ൾ​ ​യു.​ഡി.​എ​ഫ് ​പാ​ല​ക്കാ​ട് ​അ​നാ​യാ​സ​ ​വി​ജ​യം​ ​നേ​ടു​ക​യാ​യി​രു​ന്നു.

എ​ട്ടാം​ ​ത​വണ
എം.​പി​:​ ​ച​രി​ത്ര​മെ​ഴു​തി
കൊ​ടി​ക്കു​ന്നിൽ

ആ​ല​പ്പു​ഴ​:​ ​എ​ട്ടാം​ ​വി​ജ​യ​ത്തി​ലൂ​ടെ​ ​റെ​ക്കാ​‌​ഡ് ​സ്വ​ന്ത​മാ​ക്കി​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ്.​ ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ത​വ​ണ​ ​എം.​പി​യാ​കു​ന്ന​ ​നേ​താ​വെ​ന്ന​ ​ഖ്യാ​തി​ ​ഇ​നി​ ​കൊ​ടി​ക്കു​ന്നി​ലി​ന് ​സ്വ​ന്തം.​ ​ഏ​ഴു​ ​ത​വ​ണ​ ​പൊ​ന്നാ​നി​യെ​ ​പ്ര​തി​നി​ധാ​നം​ ​ചെ​യ്ത​ ​ജി.​എം.​ബ​നാ​ത്ത്​​വാ​ല​യു​ടെ​യും​ ​ആ​റു​ ​ത​വ​ണ​ ​വ​ട​ക​ര​യി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ച​ ​കെ.​പി.​ ​ഉ​ണ്ണി​കൃ​ഷ്ണ​ന്റെ​യും​ ​റെ​ക്കാ​‌​ഡാ​ണ് ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​കൂ​ടി​യാ​യ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​മ​റി​ക​ട​ന്ന​ത്.
സ്ഥി​രം​ ​സം​വ​ര​ണ​ ​മ​ണ്ഡ​ല​മാ​യ​ ​അ​ടൂ​ർ​ ​പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ​ ​ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് 2009​-​ൽ​ ​ആ​ ​പ​ദ​വി​ ​മാ​വേ​ലി​ക്ക​ര​യ്ക്ക് ​കൈ​വ​ന്ന​ത്.​ ​അ​ടൂ​രി​ന് ​പ​ക​രം​ ​പ​ത്ത​നം​തി​ട്ട​ ​ജ​ന​റ​ൽ​ ​സീ​റ്റാ​യി.​ ​സം​വ​ര​ണ​ ​മ​ണ്ഡ​ല​മാ​യ​ ​ശേ​ഷം​ 2009​ലാ​ണ് ​അ​ടൂ​രി​ലെ​ ​സി​റ്റിം​ഗ് ​എം.​പി​ ​യാ​യി​രു​ന്ന​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​മാ​വേ​ലി​ക്ക​ര​യി​ൽ​ ​ആ​ദ്യം​ ​മ​ത്സ​രി​ച്ച​ത്.​ ​അ​ന്നു​ ​മു​ത​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​മാ​വേ​ലി​ക്ക​ര​യി​ൽ​ ​നി​ന്ന് ​ലോ​ക്സ​ഭ​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ചു.

ചാ​ല​ക്കു​ടി​യിൽ
ഭൂ​രി​പ​ക്ഷം​ ​കു​റ​ഞ്ഞു

എം.​എ​സ്.​ ​സ​ജീ​വൻ

കൊ​ച്ചി​:​ ​ചാ​ല​ക്കു​ടി​യി​ൽ​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ​ ​വി​ജ​യി​ച്ചെ​ങ്കി​ലും​ ​എ​ൽ.​ഡി.​എ​ഫും​ ​ട്വ​ന്റി​ 20​യും​ ​യു.​ഡി.​എ​ഫി​നെ​ ​വെ​ള്ളം​ ​കു​ടി​പ്പി​ച്ചു.​ 2019​ലെ​ 1,32,274​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​ഇ​ക്കു​റി​ 63,754​ ​ആ​യി​ ​കു​റ​യാ​ൻ​ ​എ​ൽ.​ഡി.​എ​ഫി​ലെ​ ​പ്രൊ​ഫ.​സി.​ ​ര​വീ​ന്ദ്ര​നാ​ഥി​ന്റെ​ ​വ്യ​ക്തി​പ്ര​ഭാ​വ​വും​ ​ട്വ​ന്റി​ 20​ ​പാ​ർ​ട്ടി​യു​ടെ​ ​മു​ന്നേ​റ്റ​വും​ ​കാ​ര​ണ​മാ​യി.

ലോ​ക്‌​സ​ഭ​യി​ലേ​ക്കു​ള്ള​ ​ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ 11.11​ ​ശ​ത​മാ​നം​ ​വോ​ട്ടു​നേ​ടി​ ​ട്വ​ന്റി​ 20​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​സ്ഥാ​നാ​ർ​ത്ഥി​ ​ചാ​ർ​ളി​ ​പോ​ൾ​ 1,05,642​ ​വോ​ട്ട് ​നേ​ടി.​ ​യു.​ഡി.​എ​ഫ് 2019​ൽ​ ​നേ​ടി​യ​ 47.81​ ​ശ​ത​മാ​നം​ ​വോ​ട്ട് 41.73​ ​ആ​യി​ ​ഇ​ക്കു​റി​ ​കു​റ​ഞ്ഞു.​ 6.08​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​കു​റ​വ്.

ട്വ​ന്റി​ 20​യു​ടെ​ ​ശ​ക്തി​കേ​ന്ദ്ര​മാ​യ​ ​കു​ന്ന​ത്തു​നാ​ട്ടി​ൽ​ ​യു.​ഡി.​എ​ഫ് ​ഒ​ന്നാം​സ്ഥാ​നം​ ​നേ​ടി​യെ​ങ്കി​ലും​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തെ​ത്തി​യ​ ​ട്വ​ന്റി​ 20​യു​ടെ​ ​പ്ര​ക​ട​നം​ ​വോ​ട്ടു​ ​കു​റ​ച്ചു.​ ​എ​ൽ.​ഡി.​എ​ഫി​ന് ​മൂ​ന്നാം​ ​സ്ഥാ​ന​മാ​ണ് ​ല​ഭി​ച്ച​ത്.​ ​പെ​രു​മ്പാ​വൂ​ർ,​ ​ആ​ലു​വ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​ട്വ​ന്റി​ 20​ ​വോ​ട്ട് ​നേ​ടി.

എ​ൻ.​ഡി.​എ​യ്ക്കും​ ​ചാ​ല​ക്കു​ടി​യി​ൽ​ ​തി​രി​ച്ച​ടി​ ​ല​ഭി​ച്ചു.​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി​യ​ ​ബി.​ഡി.​ജെ.​എ​സി​ലെ​ ​കെ.​എ.​ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ​ 2019​നെ​ക്കാ​ൾ​ ​പി​ന്നി​ലാ​യി.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​നേ​ടി​യ​ 15.56​ ​ശ​ത​മാ​നം​ ​വോ​ട്ട് 11.11​ആ​യി​ ​കു​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.