തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ നാളെ മുതൽ ഒക്ടോബർ ഏഴ് വരെയുള്ള ഇരുപത് ദിവസങ്ങളിൽ 'സേവാസമർപ്പൺ അഭിയാൻ" എന്ന പേരിൽ രാജ്യവ്യാപകമായി സന്നദ്ധ സേവന പ്രവർത്തനങ്ങൾ യുവമോർച്ച സംഘടിപ്പിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. 19 വരെ മുഴുവൻ ജില്ലകളിലും നവഭാരത് മേള എന്ന പേരിൽ പ്രധാനമന്ത്രിയുടെ ജീവിതവും കേന്ദ്ര സർക്കാരിന്റെ ജനോപകാര പദ്ധതികളും ഉൾപ്പെടുത്തിയ വിപുലമായ എക്സിബിഷനുകൾ സംഘടിപ്പിക്കും. സെപ്തംബർ 25 മുതൽ ഒക്ടോബർ അഞ്ച് വരെ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും രക്തദാന ക്യാമ്പുകൾ നടത്തും. ക്വിസ് മത്സരങ്ങൾ, കോളനികൾ കേന്ദ്രീകരിച്ചുള്ള സേവന പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ കേരളത്തിലെ പ്രധാനപ്പെട്ട 71 കേന്ദ്രങ്ങളിൽ പ്രത്യേകം പരിപാടികളുമുണ്ടാകും. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാന വ്യാപകമായി സ്വഛ് ഭാരത് പരിപാടികൾക്കും യുവമോർച്ച നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |