കുട്ടനാട് : വെള്ളം കയറാത്ത രീതിയിൽ റോഡ് ഉയർത്തി നിർമ്മിക്കാത്തതിൽ വള്ളംകളി നടത്തി പ്രതിഷേധിച്ച് യു.ഡി.എഫ്. വെളിയനാട് മണ്ധലം കമ്മറ്റിയുടെ നേതൃത്വത്തിൽ
കിടങ്ങറ - കണ്ണാടി റോഡിൽ വെളിയനാട് പുളിഞ്ചുവട് ജംഗ്ഷനിൽ നടന്ന വള്ളംകളി കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കായലുകളും ആറുകളും തോടുകളും ആഴംകൂട്ടമെന്ന നിർദ്ദേശം നടപ്പാക്കാത്ത ഇടതുസർക്കാരിന്റെ പിടിപ്പുകേടാണ് കുട്ടനാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷധ ചെറു വള്ളംകളിയിലെ വിജയികൾക്ക് കേരളകോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ജേക്കബ് എബ്രഹാം സമ്മാനദാനം നിർവഹിച്ചു. യു .ഡി.എഫ് മണ്ഡലം ചെയർമാൻ റ്റി. ഡി അലക്സാണ്ടർ അദ്ധ്യക്ഷനായി. സി.വി.രാജീവ്, സാബു തോട്ടുങ്കൽ, ജി സൂരജ്, എ.കെ.കുഞ്ചറിയ, സന്തോഷ് തോമസ് അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു ചെറുവള്ളങ്ങൾ പങ്കെടുത്ത പ്രതിഷേധം കാണാനായി നിരവധി പേരും എത്തിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |