SignIn
Kerala Kaumudi Online
Saturday, 27 April 2024 5.52 AM IST

സംസ്ഥാന ബഡ്ജറ്റിൽ ആലപ്പുഴ, കുറ്റം പറയാനില്ല, പക്ഷേ, കുറവുണ്ട്!

t
t

ആലപ്പുഴ: കേട്ടുപഴകിയ ചില പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തിയതൊഴിച്ചാൽ ആലപ്പുഴയ്ക്ക് സംസ്ഥാന ബഡ്ജറ്റിൽ കാര്യമായ പരിഗണന ലഭിച്ചില്ല. കാർഷിക മേഖലയ്ക്കും തീരദേശ വികസനത്തിനും മത്സ്യമേഖലയ്ക്കും കയർ, ടൂറിസം മേഖലയ്ക്കും പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളുടെ ഗുണഫലം ജില്ലയ്ക്കും ലഭിക്കുമെന്നത് മാത്രമാണ് ഏക ആശ്വാസം. വെള്ളപ്പൊക്ക നിയന്ത്രണത്തിനും കുട്ടനാട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾക്കും പ്രത്യേക പരിഗണന ലഭിച്ചത് ആശ്വാസത്തിന് വക നൽകുന്നു.

കുട്ടനാട് പാക്കേജ് - 137 കോടി രൂപ

രണ്ടാം കുട്ടനാട് പാക്കേജ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ചെയർമാനായ കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിച്ചു. പാക്കേജിന്റെ ഭാഗമായി വേമ്പനാട്ട് കായലിലടക്കം കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ തോടുകളും മറ്റ് ജലപാതകളും വൃത്തിയാക്കി ബണ്ടുകൾ ശക്തിപ്പെടുത്തി സംരക്ഷിക്കാനാവശ്യമായ വകയിരുത്തൽ 87 കോടിയിൽ നിന്ന് 137 കോടിയാക്കി.

മുങ്ങാതിരിക്കാൻ

സംസ്ഥാനത്തെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി ആകെ പ്രഖ്യാപിച്ചിരിക്കുന്ന തുക 159.67 കോടിയാണ്.

# കുട്ടനാട്ടിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ പുറംബണ്ട് നിർമ്മാണം- 100 കോടി

# കുട്ടനാട് മേഖലയിലെയും തോട്ടപ്പള്ളി സ്പിൽവേയിലെയും പ്രളയ നിവാരണത്തിനായി നടപ്പാക്കുന്ന തോട്ടപ്പള്ളി പദ്ധതി- 5 കോടി

# ആലപ്പുഴ- കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിൽ വെള്ളപ്പൊക്ക നിവാരണം- 37 കോടി

കയറിലെ കുരുക്കഴിക്കാൻ 117 കോടി

# കയർ വ്യവസായ യന്ത്രവത്കരണം, പശ്ചാത്തല വികസനം- 40 കോടി

# കയർ മേഖലയിലെ ഗവേഷണങ്ങളും സാങ്കേതിക വിദ്യ വികസനവും നടത്തുന്ന കേന്ദ്രങ്ങൾക്ക്- 8 കോടി

# വിപണി വികസന സഹായ പദ്ധതി സംസ്ഥാന വിഹിതം- 10 കോടി

# കയർ, കയർ ഉത്പന്നങ്ങളുടെ 'ഉത്പാദനവും വിപണന പ്രോത്സാഹനവും' പദ്ധതി- 10 കോടി

# കയർ ഉത്പന്നങ്ങളുടെയും ചകിരിയുടെയും വില സ്ഥിരതാ ഫണ്ട്- 38 കോടി

വർക്ക് ഫ്രം ഹോളിഡേ ഹോം

വർക്ക് ഫ്രം ഹോം സംവിധാനത്തിന് സമാനമായി ടൂറിസം മേഖലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതി ആലപ്പുഴയുടെ ടൂറിസം സാദ്ധ്യതകൾക്ക് ചിറക് നൽകുന്നതാണ്. സഞ്ചാരികൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന വേളയിൽ തൊഴിൽ ചുമതലകൾ ഓൺലൈനായി നിർവഹിക്കാനുള്ള സൗകര്യമാണ് പദ്ധതി വഴി ഒരുക്കുക.

............................

# ടൂറിസം ഇടനാഴികളുടെ വികസന പദ്ധതിയിൽ ആലപ്പുഴയുടെ പേര് പ്രത്യേകം പറഞ്ഞു

# ഹെറിറ്റേജ് ആൻഡ് സ്പൈസ് പ്രോജക്ടിലും ആലപ്പുഴ പരാമർശം

.........................

പ്രതീക്ഷയോടെ മത്സ്യമേഖല

മത്സ്യമേഖലയുടെയും തീരദേശത്തിന്റെയും വികസനത്തിന് കൂടുതൽ തുക ഉൾക്കൊള്ളിച്ചത് ജില്ലയിലെ ഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് ഗുണകരമാകും.

ചാമ്പ്യൻസ് ബോട്ട് ലീഗ് - 12 കോടി

വള്ളംകളി ക്ലബ്ബുകളുടെ ഭാരിച്ച ചെലവിന് ആശ്വാസമേകാനാണ് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്റുട്രോഫി ജലമേളയോടെ തുടക്കമാകുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന് 12 കോടി രൂപ വകയിരുത്തിയിരിക്കുന്നത്

ആലപ്പുഴയ്ക്കായി കിട്ടിയത്

# കുട്ടനാട് മേഖലയിലെ കാർഷിക വികസനം: 17 കോടി

# കുട്ടനാടിന്റെ സാങ്കേതിക സൗകര്യ വികസനം: 12 കോടി

# ആറാട്ടുപുഴയിലെ ഫിഷ് മീൽ പ്ലാന്റ്: 3 കോടി

# ആലപ്പുഴ മറീന പോർട്ട്: 5 കോടി

# ജില്ലയിൽ റൈസ് ടെക്നോളജി പാർക്കിന് അനുമതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.