കാളികാവ്: തുവ്വൂർ പഞ്ചായത്തിലെ ആമപ്പൊയിൽ ആനടി അങ്കണവാടി കെട്ടിടം എ.പി അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
തുവ്വൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന അദ്ധ്യക്ഷത വഹിച്ചു
വൈസ് പ്രസിഡന്റ് കെ.കെ സുരേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ടി.എ. ജലീൽ ,വാർഡ് മെമ്പർ പി.സജ്ല , പി. സലാവുദ്ദീൻ, മുസ്തഫാ അബ്ദുൽ ലത്തീഫ്,
റഷീദ് പൊറ്റയിൽ, ഒ.പി സിദ്ദീഖ്, സി.പി അറമുഖൻ, സി.ഡി പി.ഒ ഖമറുന്നീസ ,തെറ്റത്ത് ബാലൻ,നിസാർ തങ്ങൾ ,സി .കെ നാസർ, സി.പി രമ. ,റോഷ്ന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |