തൃശൂർ : അംഗീകാരങ്ങൾ സമൂഹം നൽകുന്ന പ്രോത്സാഹനമാണെന്നും ഇത് കൂടുതൽ ഉത്സാഹത്തോടെ മുന്നോട്ട് പോകാൻ യുവതലമുറക്ക് പ്രചോദനമാകുമെന്നും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനും നോർക്ക റൂർട്‌സ് ഡയറക്ടറുമായ ജെ.കെ.മേനോൻ പറഞ്ഞു. സി.കെ.മേനോന്റെ സ്മരണാർത്ഥം കിഴക്കുംപാട്ടുകര ഡിവിഷൻ സംഘടിപ്പിച്ച ആദരം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് ഒരു വ്യക്തി എന്ത് ചെയ്യുന്നുവെന്നതാണ് അവരുടെ റിസൾട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗൺസിലർ ട്രോഫി സമ്മാനിക്കുന്ന 'ആദരം 2025' പരിപാടി എസ്.എൻ.ഡി.പി ഹാളിൽ ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. നന്മയുള്ള സമൂഹത്തിനായി വിദ്യാർത്ഥികൾക്ക് ഏറെ സംഭാവനകൾ ചെയ്യാനാകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സമൂഹത്തിന്റെ ഗതി നിർണയിക്കുന്ന ഇടപെടലുകൾ വിദ്യാർത്ഥികൾ സധൈര്യം നിറവേറ്റണം. ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. എ.ആർ.രാമചന്ദ്രൻ, ഡോ.അനു മേരി സാം എന്നിവർ പ്രസംഗിച്ചു. ജോബി കുഞ്ഞാപ്പു സ്വാഗതവും അനിൽ അറ്റാശേരി നന്ദിയും പറഞ്ഞു. ഉന്നത പഠനത്തിന് അർഹരായ ഡിവിഷനിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ചവർ, സേവന രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, ശുചീകരണ ജീവനക്കാർ, ഹരിതകർമ്മ സേന, കുടുംബശ്രീ, വൈദ്യുതവിഭാഗം ജീവനക്കാർ തുടങ്ങിയവരെ ആദരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |