അമ്പലപ്പുഴ: മനുഷ്യാവകാശ കമ്മീഷൻ അംഗം ബീനാകുമാരി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു.രാവിലെ 10 ഓടെ ആശുപത്രിയിലെത്തിയ അംഗം ഹാജർ ബുക്ക് പരിശോധിച്ചു. ഒ.പി, വാർഡുകൾ, അത്യാഹിത വിഭാഗങ്ങൾ സന്ദർശിച്ച ശേഷം ജീവനക്കാരുമായി സംസാരിച്ചു. ഉപയോഗശൂന്യമായി ആശുപത്രി കോമ്പൗണ്ടിൽ കിടക്കുന്ന കട്ടിലുകൾ, മേശ, അലമാര, ഡെസ്ക് തുടങ്ങിയവ നീക്കം ചെയ്യണമെന്ന് സൂപ്രണ്ട് ഡോ.അബ്ദുൾ സലാമിന് നിർദ്ദേശം നൽകി. കാപ്പിത്തോട് വിഷയം അമ്പലപ്പുഴ വടക്കു പഞ്ചായത്തുമായി ചർച്ച ചെയ്യും. രോഗികളോടും കൂട്ടിരിപ്പുകാരോടും വിവരങ്ങൾ തിരക്കിയ ശേഷം 11 ഓടെ മടങ്ങി. ആശുപത്രിക്കെതിരെ നിരന്തരമായി ഉയരുന്ന പരാതികളെ തുടർന്നാണ് അപ്രതീക്ഷിത സന്ദർശനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |