ആലപ്പുഴ: ഡിസ്ട്രിക് ടൂറിസ്റ്റ് ഗൈഡ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കൺവൻഷനും അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണവും കുടുംബ സംഗമവും ചികിത്സ സഹായവും നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി എൻ.ആർ.ജയരാജ് ടൂറിസം ബോധവത്കരണ സെമിനാർ നയിച്ചു. നിർദ്ധനരായ കാൻസർ- ഡയാലിസസ് രോഗികൾക്ക് മരുന്നിനും ചികിത്സയ്ക്കും നൽകുന്നതിനായി അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക ചടങ്ങിൽ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.നൗഷാദ്, സെക്രട്ടറി പി.എം.ആശർ, ട്രഷറർ ബബീഷ് ഷറഫ്, ജോയിന്റ് സെക്രട്ടറി അനി ഹനീഫ്, ഹാഷിം, വൈസ് പ്രസിഡന്റ് എം.ആർ.റിയാസ്, ഫിറോസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |