ആലപ്പുഴ: വയോജനങ്ങളുടെ ശാരീരിക - മാനസിക ഉല്ലാസത്തിനും ക്ഷേമത്തിനായും നിർമ്മിച്ചിട്ടുള്ള പകൽവീടുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിപ്രകാരം പ്രമേഹരോഗികളായ വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയെ സംബന്ധിച്ച് ഡോ.പ്രവീൺ ജി.പൈ വിശദീകരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അബീൻ.എ.ഒ, സീനിയർ സൂപ്രണ്ട് ദീപു എം.എൻ, ജൂനിയർ സൂപ്രണ്ട് സലീഷ്‌കുമാർ എസ്.സി.ഷംല, പ്രദീപ് കുമാർ, സലീന, ഹരീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |