SignIn
Kerala Kaumudi Online
Thursday, 19 September 2024 2.30 PM IST

ബീച്ച് റൺ ചലഞ്ച് ആലപ്പുഴയിൽ

Increase Font Size Decrease Font Size Print Page
beach
ബീച്ച് റൺ

ആലപ്പുഴ : ക്വിക്ക് ഓൺ സാൻഡ് ഇൻറർനാഷണൽ ബീച്ച് റൺ ചലഞ്ച് 25 ന് ആലപ്പുഴയിൽ നടക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തികരിച്ചതായും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന കായിക യുവജന വകുപ്പ്, ടൂറിസം പ്രമോഷൻ കൗൺസിൽ, റെഡ് ബുൾ എന്നിവരുടെ സഹകരണത്തോടെ സ്‌പോർട്‌സ് ടൂറിസം സ്റ്റാർട്ട്അപ്പ് ആയ സ്‌പോർട്‌സ്-എക്‌സോട്ടിക്കയാണ് ബീച്ച് റൺ ചലഞ്ച് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിജയകരമായി നടത്തിവരുന്ന റെഡ്ബുൾ ക്വിക്സാൻഡ് ബീച്ച് റണ്ണിന്റെ മാതൃകയിലാണ് ആലപ്പുഴയിൽ ക്വിക്ക് ഓൺ സാൻഡ് നടത്തുന്നത്. ബീച്ചിൽ പ്രത്യേകമായി ഒരുക്കുന്ന കയറ്റിറക്കങ്ങൾ നിറഞ്ഞ മണൽ റേസ്ട്രാക്കിലൂടെ ഓടിയാണ് മത്സരാർത്ഥികൾ കഴിവ് തെളിയിക്കുന്നത്. കൂടുതൽ സ്‌പോർട്‌സ് ടൂറിസ്റ്റുകളുടെ വരവിലൂടെ വിനോദസഞ്ചാര മേഖലക്ക് ഉണർവ് നൽകാനാണ് ലക്ഷ്യമിടുന്നത്. സ്‌പോർട്‌സ് ടൂറിസം ഹബ്ബായി അറിയപ്പെടാനുള്ള അവസരമാണ് ക്വിക്ക് ഓൺ സാൻഡ് നടത്തുന്നതിലൂടെ സംസ്ഥാനം കൈവരിക്കുന്നത്. വ്യക്തിഗത വിഭാഗത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരിക്കാം. 18നും 40നും ഇടയ്ക്ക് 40 വയസിനു മുകളിൽ എന്നിങ്ങനെ രണ്ട് പ്രായപരിധികളിൽ പങ്കെടുക്കാം. കോർപ്പറേറ്റ് റിലേ വിഭാഗത്തിൽ കമ്പനികൾക്കും 3 പേരടങ്ങുന്ന ടീമായി പങ്കെടുക്കാം.

വ്യക്തിഗത വിഭാഗ വിജയികൾക്ക് ഇന്റർനാഷണൽ എയർ ടിക്കറ്റ്, ലക്ഷ്വറി ഹോളീഡേയ്‌സ് തുടങ്ങി സമ്മാനങ്ങൾ ലഭിക്കും. പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് ടീ ഷർട്ട്, മെഡൽ , സർട്ടിഫിക്കേറ്റ് , റെഡ് ബുൾ എനർജി ഡ്രിങ്ക്, ഭക്ഷണ കൂപ്പൺ, ആയിരം രൂപ മൂല്യമുള്ള ക്യാമ്പിംഗ് വൗച്ചർ എന്നിവ ലഭിക്കും. മത്സരാർത്ഥികളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.സൗത്ത് ആഫ്രിക്കയിലും സൗദി അറേബ്യയിലും ആണ് റെഡ്ബുൾ ക്വിക്ക് സാൻഡ് മുമ്പ് നടന്നത്. www.quickonsand.run എന്ന വെബ്സൈറ്റിൽ ഇന്നുവരെ രജിസ്റ്റർ ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ബീച്ച് റണ്ണിന്റെ രക്ഷാധികാരി പി പി ചിത്തരഞ്ജൻ എം.എൽ.എ, റേസ് കമ്മിറ്റി ചെയർമാൻ വി.ജി.വിഷ്ണു, ജനറൽ കൺവീനർ അഡ്വ. കുര്യൻ ജെയിംസ്, കെ.നാസർ, സ്‌പോർട്‌സ് എക്‌സോട്ടിക്ക പ്രതിനിധികളായ സഞ്ജു സാമുവൽ, ജ്യോതിഷ് പ്രകാശ്, രാജു മാത്യു എന്നിവർ പരിപാടികൾ വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.