ആലപ്പുഴ : കുട്ടനാട്ടിൽ ഉൾപ്പെടെയുള്ള ആലപ്പുഴയിലെ രണ്ടാംകൃഷിയുടെ നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചു. ഒന്നാം വിള നെല്ല് സംഭരണം നേരത്തെ പൂർത്തിയായിരുന്നു. ജില്ലയുടെ ഒന്നാം വിളവെടുപ്പിൽ 43,813 ടൺ നെല്ല് സംഭരിച്ചു. 12,873 കർഷകരിൽ നിന്നാണ് ഒന്നാം വിളയിൽ നെല്ല് സംഭരിച്ചത്. 89.93 കോടി രൂപ ഒന്നാം വിള നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകി. 9023 കർഷകർക്കാണ് സപ്ലൈകോ വഴി നെല്ല് വില നൽകിയത്. ശേഷിക്കുന്ന കർഷകർക്ക് കേരള ബാങ്ക് വഴി തുക നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. സപ്ലൈകോ കേരള ബാങ്കുമായി ഏർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിൽ ശേഷിക്കുന്ന നെല്ല് വിലയുടെ വിതരണവും ആരംഭിച്ചു. ഇതോടൊപ്പമാണ് രണ്ടാംകൃഷിയുടെ സംഭരണവും സപ്ലൈകോ തുടങ്ങിയിട്ടുള്ളതെന്ന് ആലപ്പുഴയുടെ ചുമതലയുള്ള പാഡി മാർക്കറ്റിംഗ് ഓഫീസർ അനിൽ കെ. ആന്റോ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |