ആലപ്പുഴ: കുടുംബശ്രീയുടെ പുതിയ കാൽവയ്പ്പായ കേരള ചിക്കൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മന്ത്രി പി.
പ്രസാദ് നിർവഹിക്കും. കഞ്ഞിക്കുഴി പി.പി സ്വാതന്ത്ര്യം സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി
അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ വിശിഷ്ടാതിഥിയാകും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |