മുഹമ്മ: ചേർത്തല ഉപജില്ല പ്രീ പ്രൈമറി കലോത്സവത്തിൽ 80 പോയിന്റോടെ മുഹമ്മ സി.എം.എസ് എൽ.പി സ്കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 70 പോയിന്റോടെ വെള്ളിയാകുളം യു.പി.എസ് രണ്ടാം സ്ഥാനവും 68 പോയിന്റോടെ ചേർത്തല ലിറ്റിൽ ഫ്ളവർ യു.പി.എസ് മൂന്നാം സ്ഥാനവും നേടി.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് അദ്ധ്യക്ഷയായി. എ.ഇ.ഒ പി.കെ.ശൈലജ, എസ്.ദീപു, എം.വി.സുനിൽകുമാർ, എം.വി.സുഭാഷ്, എസ്.സജു, കെ.ആർ.സിബു, പി.എ. ജോൺ ബോസ്കോ, ജോളി തോമസ്, പി.കെ.സാജിദ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |