ആലപ്പുഴ: കുട്ടനാട്ടിൽ നെല്ല് സംഭരണം അട്ടിമറിക്കാൻ മില്ലുടമകളും നെല്ല് സംഭരണ മാഫിയയും ചേർന്ന് ആസൂത്രിത ശ്രമം നട്യ്രന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ മഴയുടെ പേരിൽ കർഷകരെ ചൂഷണം ചെയ്തവർ ഇത്തവണ പതിരിന്റെ പേരിലാണ് കിഴിവ് ആവശ്യപ്പെട്ട് കർഷകരെ ചൂഷണം ചെയ്യുന്നത്. നെല്ല് സംഭരണം അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിന്നാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.വി.ഗോപകുമാർ പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |