SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.16 PM IST

സാമൂഹ്യ സുരക്ഷാ പെൻഷൻ.... പതിനായിരങ്ങൾ പുറത്താകും

s
സാമൂഹ്യ സുരക്ഷാ പെൻഷൻ

വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തത് മുപ്പത്തയ്യായിരത്തോളം പേർ

ആലപ്പുഴ : സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി അവസാനിച്ചതോടെ പതിനായിരക്കണക്കിന് ഗുണഭോക്താക്കൾ പദ്ധതിയിൽ നിന്ന് ഒഴിവാകുമെന്ന് ഉറപ്പായി. നിലവിൽ രണ്ട് തവണ സമയം നീട്ടി നൽകിയതിനുശേഷമാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 28ന് അവസാനിച്ചത്. ജില്ലയിൽ മാത്രം മുപ്പത്തയ്യായിരത്തിലധികം പേർ ഇനിയും സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. ഇവർക്ക് ഈ മാസം മുതലുള്ള പെൻഷൻ നഷ്ടമാകും. പ്രതിവർഷം ഒരു ലക്ഷം രൂപയിലധികം വരുമാനമുള്ളവരെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.

വരുമാനം ഒരു ലക്ഷം കവിയരുതെന്ന ചട്ടം 2010 മുതലുള്ളതാണ്. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ യു.ഡി.എഫ് സർക്കാർ വരുമാനപരിധി മൂന്ന് ലക്ഷമാക്കി ഉയർത്തി. പത്ത് മാസങ്ങൾക്ക് ശേഷം ഉത്തരവ് പിൻവലിച്ച് പരിധി വീണ്ടും ഒരു ലക്ഷമാക്കി, ഇതോടെ പെൻഷൻ വാങ്ങുന്നവർ വരുമാനത്തിന്റെ കാര്യത്തിൽ രണ്ട് തട്ടിലായി. അന്ന് വരുമാനപരിധി ഉയർത്തിയപ്പോൾ പെൻഷന് അർഹതനേടിയ ഭൂരിഭാഗം പേരും പുതിയ പരിശോധനയിൽ പദ്ധതിയിൽ നിന്നൊഴിവാകും. 2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടിയിരുന്നത്. അർഹതയുള്ളവർ വരും മാസങ്ങളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെൻഷൻ പുനഃസ്ഥാപിച്ച് കിട്ടുമെങ്കിലും കുടിശ്ശിക ലഭിക്കില്ല. വരുമാനസർട്ടിഫിക്കറ്റ് തുടർന്നും സ്വീകരിക്കാൻ തദ്ദേശവകുപ്പിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിട്ടില്ല. ഒരു ലക്ഷത്തിലധികം രൂപ വാർഷിക വരുമാനമുള്ളവർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനിടയില്ലെന്നാണ് സർക്കാർ അനുമാനം.

ആകെ പെൻഷൻ ഗുണഭോക്താക്കൾ : 3,54,619

സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ - 35000ത്തോളം

പ്രതിമാസ പെൻഷൻ തുക : 1600 രൂപ

സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തത്

 സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരിൽ പലരും മരണപ്പെട്ടവരാണ്

 വരുമാന പരിധി കവിഞ്ഞവർ സർട്ടിഫിക്കറ്റ് നൽകുന്നില്ല

 അപ്ഡേഷൻ പൂർത്തിയായാലേ യഥാർത്ഥ കണക്ക് വ്യക്തമാകൂ

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ

 കർഷകത്തൊഴിലാളി പെൻഷൻ

 വാർദ്ധക്യ പെൻഷൻ

 വിധവാ പെൻഷൻ

 ഭിന്നശേഷി പെൻഷൻ

 അവിവാഹിത പെൻഷൻ

നിശ്ചിത സമയപരിധി കഴിഞ്ഞെങ്കിലും ഗുണഭോക്താക്കൾക്ക് ഇനിയും സർട്ടിഫിക്കറ്റ് സമർപ്പിക്കാം. പെൻഷൻ പുനഃസ്ഥാപിക്കുമെങ്കിലും മുടങ്ങിയ മാസങ്ങളിലെ കുടിശ്ശിക ലഭിക്കില്ല.

-പഞ്ചായത്ത് ഉപഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.