മാവേലിക്കര : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 23ാമത് ജോസഫ് ചെറിയാൻ അനുസ്മരണവും ജില്ലാതല ഐ.ഡി കാർഡ് വിതരണവും മാവേലിക്കര സി.ഐ സി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ ജില്ലാ പ്രസിഡന്റ് സാനു ഭാസ്ക്കർ അദ്ധ്യക്ഷനായി. മുൻ സംസ്ഥാന പ്രസിഡന്റ് ബി.രവീന്ദ്രൻ, സംസ്ഥാന സ്വാശ്രയസംഘം കോർഡിനേറ്റർ ബി.ആർ.സുദർശനൻ, സംസ്ഥാന കമ്മിറ്റി അംഗം ബൈജു ശലഭം, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആർ.ഉദയൻ, ആന്റണി ജോസഫ്, ജില്ലാ സെക്രട്ടറി കൊച്ചുകുഞ്ഞ് കെ.ചാക്കോ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജോണി ജോസഫ്, ടി.പി.ഹരീഷ്, ജില്ലാ പി.ആർ.ഒ സജികുമാർ, മാവേലിക്കര മേഖല പ്രസിഡന്റ് ഗിരീഷ് ഓറഞ്ച് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |