ചേർത്തല :കാർഷിക,ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകി മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 35.22 കോടിയുടെ ബഡ്ജറ്റ്. 35,22,94,234 രൂപ വരവും 35,07,28,000രൂപ ചിലവും 15,66,234 രൂപ മിച്ചം വരുന്നതുമായ ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി ഷിബു അവതരിപ്പിച്ചത്.
കാർഷിക മേഖലയിൽ നെൽ കൃഷി, നാളികേര കൃഷി ,ജൈവ പച്ചക്കറി കൃഷി എന്നിവയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ബഡ്ജറ്റ് ലക്ഷ്യം വയ്ക്കുന്നു. ഉത്തരവാദിത്വ ടുറിസം കൂടുതലായി പ്രോത്സാഹിപ്പിക്കും. സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി കൂടുതൽ പദ്ധതികൾ ഈ മേഖലയിൽ ഏറ്റെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശന ഭായ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.ബിജി,അസി.സെക്രട്ടറി ജി.രാമചന്ദ്രൻ,അനീസ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |